മരിച്ചനിലയില്‍ കണ്ടെത്തിയ ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു

16 second read

റാസല്‍ഖൈമ: കഴിഞ്ഞദിവസം റംസില്‍ താമസസ്ഥലത്ത് കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പഞ്ചാബി സ്വദേശി ജസ് പ്രീത് സിംഗ് ചരണ്‍ സിങ്ങിന്റെ (26 ) മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായവുമായി ‘വി ഹെല്‍പ്’ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകന്‍ പുഷ്പന്‍ ഗോവിന്ദനും. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റുമാണ് ഇവര്‍ തുണയായത്.

പുതിയ ജോലിക്ക് മറ്റൊരു കമ്പനിയില്‍ വീസ നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് മരണം സംഭവിച്ചത്. പുഷ്പന്‍ ഗോവിന്ദനോടൊപ്പം വി ഹെല്‍പ് പ്രവര്‍ത്തകരായ റിനോയ് ആന്റണി, ഡോ: സാജിദ് കടയ്ക്കല്‍, അഡ്വ: നജുമുദീന്‍, സനീഷ് ചെങ്ങനാര്‍, അബു താഹിര്‍ താമരശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് ഭൗതിക ശരീരം ഇന്നലെ നാട്ടിലെത്തിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…