കേരളാ പോലീസിന് നാണക്കേട് : പോലീസുകാരന്റെ മദ്യലഹരിയിലെ വിക്രിയകള്‍

16 second read

തിരുവനന്തപുരം: മംഗലപുരത്ത് മദ്യലഹരിയില്‍ പോലീസുകാരന്റെ വിളയാട്ടം. മംഗലപുരത്ത് കാര്‍ നിര്‍ത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ പോലീസുകാരനെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. മംഗലപുരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജി.ബി വിനുവാണ് അതിക്രമം കാട്ടിയത്. ഇയാള്‍ മദ്യലഹരിയില്‍ സ്റ്റേഷനില്‍ നിലത്ത് കിടന്ന് ഇഴയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതേതുടര്‍ന്ന് ജി.ബി വിനുവിനെ സസ്പെന്‍ഡ് ചെയ്തു.

കസ്റ്റഡിമരണവും ചേരിപ്പോരുമായി മുഖം നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് കേരളാ പോലീസിന് നാണക്കേടുണ്ടാക്കിയ പോലീസുകാരന്റെ മദ്യലഹരിയിലെ വിക്രിയകള്‍ പുറത്തുവന്നത്. റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ മദ്യലഹരിയില്‍ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ജി.ബി ബിനു.ഇയാള്‍ നിലത്ത് കിടന്ന് ഇഴയുന്ന ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
മദ്യലഹരിയില്‍ കാറിലെത്തിയ ബിജു മംഗലപുരം പോലീസ് സ്റ്റേഷന് മുന്നില്‍ പടക്കം പൊട്ടിച്ചു. പിന്നീട് വീണ്ടും മദ്യപിച്ചെത്തി മംഗലപുരം ജംഗ്ഷനില്‍ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ കൊണ്ടുവന്നതോടെ നിലത്ത് കിടന്ന് ഉരുളാന്‍ തുടങ്ങി. തുടര്‍ന്ന് കേസെടുത്തതിന് ശേഷം ബിജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഈ വിക്രിയകളെന്നാണ് പോലീസുകാര്‍ക്കിടയിലെ അടക്കം പറച്ചില്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…