നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് സി പി എം

18 second read

തിരുവനന്തപുരം: നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് സിപിഎം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറിച്ചുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാന്‍ നേതാക്കളടക്കം വീടുകളിലേക്കെത്തും. സാന്ത്വനപരിചരണം പോലെയുള്ള സേവനപരിപാടികള്‍ ഊര്‍ജിതമാക്കാനും പാര്‍ട്ടി തീരുമാനിച്ചു.ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി അംഗങ്ങളും എല്ലാ തലങ്ങളിലുമുള്ള ജനപ്രതിനിധികളും വീടുകള്‍ സന്ദര്‍ശിച്ചു നിലപാടുകള്‍ വിശദീകരിക്കുകയും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുകയും ചെയ്യുമെന്നു രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഓഗസ്റ്റില്‍ കുടുംബയോഗങ്ങളും വിളിക്കും.

ശബരിമല വിഷയത്തിലെ തെറ്റിദ്ധാരണ നീക്കാനാണോ എന്ന ചോദ്യത്തിന് ‘ഒരു പ്രത്യേക വിഷയത്തില്‍ മാത്രമല്ല’ എന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. കേരളത്തില്‍ ഇടതുമുന്നണിക്കു വോട്ട് ചെയ്തുവന്ന ഒരു വിഭാഗത്തിന്റെ പിന്തുണ ഇത്തവണ കിട്ടിയില്ല. അതിന്റെ കാരണം അവരോടു തന്നെ ചോദിച്ചറിയും. ഫലം സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന കമ്മിറ്റികള്‍ അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കാന്‍ ജൂലൈ 3-കൊച്ചി, 4-കോഴിക്കോട്, 5-തിരുവനന്തപുരം എന്നിങ്ങനെ പ്രവര്‍ത്തകയോഗങ്ങള്‍ വിളിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…