പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; കളക്ടറേറ്റ് മാര്‍ച്ചുമായി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍.കുറ്റക്കാര്‍ക്കെതിരെ കര്‍ഷന നടപടി ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കി : ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും

17 second read

കണ്ണൂര്‍:കൊറ്റാളിയിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യാ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സമഗ്ര അനേഷണം നടത്തി കുറ്റക്കാരായവര്‍ക്ക് എതിരെ കര്‍ശന നിയമനടപടികള്‍ ആവശ്യപ്പെട്ടു ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കണ്ണൂര്‍ പ്ലാസയില്‍ നിന്നും കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രവാസികള്‍ ആയവര്‍ GKPA യുടെ ഈ പ്രതിക്ഷേധ മാര്‍ച്ചില്‍ പങ്കെടുത്തു കളക്ടര്‍ക്ക് നിവേദനം നല്‍കി

പ്രവാസികള്‍ ആയ പുതിയ സംരംഭകര്‍ക്ക് എതിരെ രാക്ഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നെറികേടിനു എതിരെ പിരിവുകള്‍ നല്‍കാത്തതിന്റെ പേരില്‍ സ്വന്തം പറമ്പില്‍ അധ്വാനിക്കാന്‍ അനുവദിക്കാത്ത രാക്ഷ്ട്രീയ കക്ഷികള്‍ക്ക് എതിരെ പ്രവാസികള്‍ക്ക് വേണ്ടി ജാതി മത രാക്ഷ്ട്രിയം മറന്നു എപ്പോളും ഏതു സമയത്തും ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഉണ്ടാകും എന്ന് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റെജി ചിറയത്, ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് നോയല്‍, സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ സോമന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജൂലി എന്നിവര്‍ അറിയിച്ചു കേരളത്തിലെ 14 ജില്ലാ പ്രസിഡന്റ് മാര്‍ അടക്കം ഉള്ളവര്‍ കൊല്ലത്തെ സുഗതന്‍ ആത്മഹത്യാ ചെയ്യാന്‍ ഉണ്ടായ സാഹചര്യത്തില്‍ ഇടപെടുകയും ചെയ്തിരുന്നു എന്നും പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കും കരുത്തായി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തന മേഖലയില്‍ ഉണ്ടാകും എന്ന് അറിയിച്ചു

കണ്ണൂര്‍ : ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂര്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണു ചുമതല. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന് ഉടമാവകാശ രേഖ ലഭിക്കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയത്. ജൂലൈ നായിരുന്നു സംഭവം. ഇതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…