ഡല്‍ഹി യാത്ര മാറ്റി വെച്ച് ഹൈബിയുടെ സ്റ്റാഫിന്റെ നല്ല മാതൃക;തുക കൊണ്ട് കാരുണ്യ പ്രവര്‍ത്തനം.ഞങ്ങള്‍ നടത്തിയ ഈ എളിയ പ്രവര്‍ത്തനം ഈ സുദിനത്തില്‍ അങ്ങേക്ക് നല്‍കുന്ന സ്‌നേഹ സമ്മാനമെന്നും ജീവനക്കാര്‍

16 second read

സ്‌പെഷ്യല്‍ ബ്യൂറോ

എറണാകുളം: ഡല്‍ഹിയില്‍ ഹൈബി ഈഡന്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഒപ്പമുണ്ടാകാന്‍ ആഗ്രഹിച്ചവരാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാര്‍. എന്നാല്‍ ആ യാത്ര ഒരു നല്ല കാര്യത്തിനായി മാറ്റിവെച്ചു.
ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിന് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിയാണ് ഇവര്‍ യാത്ര വേണ്ടെന്ന് വച്ചത്. എംപിയായി സത്യപ്രതിഞ്ജ ചെയ്ത ഹൈബി ഈഡന് ജീവനക്കാരുടെ സ്‌നേഹ സമ്മാനമായിയാണ് തുക കൈമാറിയതെന്നും ജീവനക്കാര്‍ പറയുന്നു.

ഹൈബി ഈഡന്‍ എംപിയുടെ പേഴ്‌സണല്‍ സെക്രട്ടറി അജാസ് എം.എച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട ഹൈബി ഈഡന്‍ എം.പിയ്ക്ക്,

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൊന്നാണ് ഈ ദിവസം. ലോക്‌സഭയില്‍ എറണാകുളത്തിന്റേത് മാത്രമല്ല, നന്മയുടെയും സ്‌നേഹത്തിന്റെയും ശബ്ദമാകുവാന്‍ അങ്ങ് തുടക്കം കുറിക്കുന്ന ഈ ദിവസം.കഴിഞ്ഞ 8 വര്‍ഷക്കാലം അങ്ങയുടെ പൊതു ജീവിതത്തിലെ ഓരോ ദിവസത്തേയും പോലെ ഇന്നും അങ്ങയോടൊപ്പം ഉണ്ടാകണമെന്ന് തന്നെയായിരുന്നു ഓഫീസിന്റെയും ആഗ്രഹം.

ചിത്രത്തില്‍ കാണുന്ന അമ്മയുടെ 34 വയസുകാരനായ മകന് അടിയന്തിരമായി ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണം. ഒരു കുടുംബത്തിന്റെ അത്താണി ആണയാള്‍. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ അങ്ങ് എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടറും കൊച്ചി ഐ.എം.എ സെക്രട്ടറിയുമായ ഡോ. ഹനീഷിനടുത്തേക്ക് അയച്ച ഒരു രോഗിയാണ്. ഡോ.പറഞ്ഞതനുസരിച്ച്, അങ്ങയുടെ നിര്‍ദ്ദേശ പ്രകാരം അതിനുള്ള തുക തയാറായി വരികയാണല്ലോ. ഒരു ചെറിയ തുക ഇന്ന് ഈ നല്ല ദിവസം അങ്ങയുടെ ഓഫീസിലെ ജീവനക്കാര്‍ എല്ലാവരും ചേര്‍ന്ന് ഈ അമ്മയ്ക്ക് കൈമാറുകയാണ്. ഇവിടെ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇന്നേ ദിവസം ഞങ്ങള്‍ നടത്തേണ്ടിയിരുന്ന യാത്ര ചെലവിനായി കരുതിയതാണ് ഈ തുക.

സര്‍, അങ്ങ് കഴിഞ്ഞ നാളുകളില്‍ നടത്തി വന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടായ പ്രചോദനമാണ് ഞങ്ങളെ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചത്. അങ്ങയെ വിശ്വസിച്ച ജനങ്ങളെ അങ്ങ് നെഞ്ചോടു ചേര്‍ത്തത് നേരിട്ട് അനുഭവിച്ചവരാണ് ഞങ്ങള്‍. ഈ അമ്മയെ പോലെ ഒട്ടനവധി അമ്മമാരുടെ നെഞ്ചുരുകിയ പ്രാര്‍ത്ഥനയാണ് 169153 എന്ന സ്വപ്ന സംഖ്യയിലേക്ക് അങ്ങയുടെ ഭൂരിപക്ഷത്തെ എത്തിച്ചത്.

മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടുതല്‍ ശക്തിയോടെ ഓഫീസ് കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ നടത്തിയ ഈ എളിയ പ്രവര്‍ത്തനം ഈ സുദിനത്തില്‍ അങ്ങേക്ക് നല്‍കുന്ന സ്‌നേഹ സമ്മാനം…

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…