കള്ളുമൂത്തപ്പോള്‍ പൊലീസുകാരന്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍..! കേരളാ പൊലീസ് വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍:”എനിക്ക് ജീവിതം മടുത്തു.. ഞാന്‍ വീടു വിട്ടു പോകുന്നു”

16 second read

പത്തനംതിട്ട: കള്ളുമൂത്തപ്പോള്‍ പൊലീസുകാരന്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ കേരളാ പൊലീസിനെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഏനാത്ത് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആനന്ദ് ഹരിപ്രസാദാണ് മണിക്കൂറുകളോളം പൊലീസിനെ വട്ടം ചുറ്റിച്ചത്. ശനിയാഴ്ച രാത്രി നന്നായി മദ്യപിച്ച് പൂസായ ആനന്ദ് ഹരിപ്രസാദ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാഗും പാക്ക് ചെയ്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. ശബരിമല ഡ്യൂട്ടിക്ക് തന്നെ നിയോഗിച്ചുവെന്നും അതിന് പോവുകയാണെന്നുമാണ് ഭാര്യയോട് പറഞ്ഞത്. രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ ഫോണില്‍ ആനന്ദന്റെ വാട്സാപ്പ് സന്ദേശവുമെത്തി: എനിക്ക് ജീവിതം മടുത്തു. ഞാന്‍ വീടു വിട്ടു പോകുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സിഐ നവാസിന്റെ കഥ ഓര്‍ത്ത ജില്ലാ പൊലീസ് മേധാവി പെട്ടെന്ന് തന്നെ അലര്‍ട്ടായി. വിളിച്ചു നോക്കിയപ്പോള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ്. ആനന്ദിന്റെ പൂര്‍വ കാല ചരിത്രം ചികഞ്ഞപ്പോള്‍ മുന്‍പ് മദ്യലഹരിയില്‍ പല കുഴപ്പങ്ങളും ഉണ്ടാക്കിയ ആളാണെന്ന വിവരം കിട്ടി.

ഭാര്യയെ വിളിച്ചു ചോദിച്ചപ്പോള്‍ ശബരിമല ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത് എന്ന് വിവരം കിട്ടി. ആനന്ദന്‍ പോയ വഴി കണ്ടെത്താന്‍ പൊലീസിനും കഴിയാതെ വന്നതോടെ ഉച്ചയോടെ ഭാര്യ ആനന്ദനെ കാണാനില്ലെന്ന് കാട്ടി ഏനാത്ത് പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ മറ്റൊരു നമ്പരില്‍ നിന്ന് ആനന്ദന്‍ ഭാര്യയെ വിളിച്ചു. തനിക്ക് കുഴപ്പമൊന്നുമില്ല. നാളെ അങ്ങു വരുമെന്ന് അറിയിച്ചു. വിവരം അറിഞ്ഞ പൊലീസ് ആനന്ദന്‍ വിളിച്ച നമ്പര്‍ കണ്ടെത്തി. എറണാകുളത്തുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഇയാള്‍ ഉണ്ടെന്ന് മനസിലാക്കി. പൊലീസ് ബന്ധുവിനെ വിളിച്ചപ്പോള്‍, രാവിലെ മദ്യപിച്ച് ലക്കുകെട്ടാണ് ഇയാള്‍ വന്നതെന്ന് അറിയിച്ചു. സത്യത്തില്‍ തിരുവനന്തപുരത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനാണ് ഇയാള്‍ അടൂരില്‍ ബസ് കയറാന്‍ എത്തിയത്. ആദ്യ വന്ന ബസിന് കയറിയപ്പോഴാണ് എറണാകുളം ബസ് ആണെന്ന് മനസിലായത്. പിന്നെ എറണാകുളത്തെ ബന്ധു വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയുടെ മാന്‍ മിസിങ് പരാതിയുള്ള സ്ഥിതിക്ക് ഇയാളെ ഇന്ന് സ്റ്റേഷനില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…