എന്റെ പൊന്ന് സാറേ… കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെയാണ് BSNL Sim ഉപയോഗിക്കുന്നയാളിന്റെ അവസ്ഥ. 4G ഇല്ലെങ്കിലും 2G എങ്കിലും താ.. കസ്റ്റമയര്‍ കെയറില്‍ പരാതി പറയാന്‍ വിളിച്ച ഉപഭോക്താവ് പൊട്ടിതെറിച്ചു. ഉത്തരം മുട്ടി ജീവനക്കാരന്‍

19 second read

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ബിഎസ്എന്‍എല്‍ സിം ഉപഭോക്താക്കളുടെ പരാതി പരമ്പരകള്‍ വീണ്ടും ചര്‍ച്ചയാകുന്നു.
ശരിയായ രീതിയില്‍ ആരെയെങ്കിലും ഒന്ന് വിളിക്കാനോ 4G പോയിട്ട് 3G നെറ്റ് പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കസ്റ്റമര്‍കെയറില്‍ വിളിച്ച ഒരു ഉപഭോക്താവിന്റെ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.

കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെയാണ് ബിഎസ്എന്‍എല്‍ സിം ഉപയോഗിക്കുന്നയാളിന്റെ അവസ്ഥയെന്ന് . 4G ഇല്ലെങ്കിലും 2G എങ്കിലും താ..
ഒന്നര ജിബി നെറ്റ് ലഭിക്കുന്ന എനിക്ക് 500 എംബി പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല.
ഞാന്‍ വെല്ലുവിളിക്കുന്നു ഒരു ദിവസമെങ്കിലും 500 എംബിയില്‍ കൂടുതല്‍ ഞാന്‍ ഉപയോഗിച്ചുണ്ടെങ്കില്‍ നിങ്ങള്‍ പറയുന്ന പൈസ ഞാന്‍ അങ്ങോട്ട് തരാം..എപ്പോള്‍ വിളിച്ചാലും നെറ്റ് വര്‍ക്ക് ഡൗണ്‍ ആണെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും ഉപഭോക്താവ് പറയുന്നു.

എന്നാല്‍ കസ്റ്റമയര്‍ കെയര്‍ ജീവനക്കാരന് ഒരു ചോദ്യത്തിനു പോലും ശെരിയായ മറുപടി കൊടുക്കാന്‍ കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്തായാലും ബിഎസ്എന്‍എല്ലിനെതിരെ പരാതി പരമ്പരകള്‍ ഉയരുന്നതിനോടൊപ്പമാണ് ഈ വോയ്‌സ് ക്ലിപ്പും വൈറലാകുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…