ഇംഗ്ലണ്ടിന്, സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തുന്ന തോല്‍വി

16 second read

ട്രെന്റ്ബ്രിജ്: ഒരു സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്നിങ്‌സിനൊടുവില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ‘ധാരാളിത്തം’ കൊണ്ടും മറികടക്കാനാകാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തുന്ന തോല്‍വി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസെന്ന റെക്കോര്‍ഡ് ‘കപ്പിനും ചുണ്ടിനുമിടയില്‍’ നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട് തോറ്റത് 14 റണ്‍സിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ്. ഈ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോറും ലോകകപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും. മറുപടി ബാറ്റിങ്ങില്‍ ജോ റൂട്ട് (107), ജോസ് ബട്‌ലര്‍ (103) എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ പൊരുതി നോക്കിയെങ്കിലും 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ. തോല്‍വി 14 റണ്‍സിന്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …