രമ്യാ ഹരിദാസ് എംപിക്ക് ഷെയ്ഖ് മുഹമ്മദിന്റെ പുസ്തകം സമ്മാനം

16 second read

ദുബായ്: ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ് എംപിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുസ്തകം സമ്മാനം. പ്രവാസി മലയാളിയായ സാദിഖ് അലിയാണ് യുഎഇയുടെ വളര്‍ച്ചയോടൊപ്പം തന്റെ ജീവിത കഥ ഷെയ്ഖ് മുഹമ്മദ് പറയുന്ന ‘മൈ സ്റ്റോറി’ എന്ന പുസ്തകം സമ്മാനിച്ചത്.

ശൂന്യമായ മരുഭൂമിയില്‍ നിന്ന് ജാതി മത വര്‍ണ വര്‍ഗ ഭാഷാ വ്യത്യാസമില്ലാതെ ലോകത്തെ ഏത് ജനതയെയും സ്വീകരിക്കുന്ന യുഎഇ എന്ന രാജ്യം വളര്‍ന്ന കഥയും പുസ്തകത്തില്‍ പറയുന്നു. ഇതാണ് തന്നെ സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്ന് പൊരുതി വിജയിച്ച രമ്യാ ഹരിദാസിന് സമ്മാനിക്കാന്‍ ഈ പുസ്തകം തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സാദിഖ് അലി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…