സൗദി രാജകുമാരനാണെന്ന വ്യാജേന കോടികള്‍ തട്ടിയെടുത്ത യുവാവിന് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

17 second read

മിയാമി സൗദി രാജകുമാരനാണെന്ന വ്യാജേന കോടികള്‍ തട്ടിയെടുത്ത യുവാവിന് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ കഥയാണ് ഈ അറസ്റ്റിലൂടെയും ശിക്ഷാവിധിയിലൂടെയും പുറത്തുവരുന്നത്. രണ്ടുവര്‍ഷം മുന്‍പ് വരെ രാജകീയ ജിവതം നയിക്കുകയായിരുന്നു ആന്റണി ഗിഗ്‌നാക്ക് എന്ന കൊളബോ സ്വദേശി. മറ്റുള്ളവരുടെ മുന്നില്‍ ഇയാള്‍ സൗദി അറേബ്യയിലെ രാജകുമാരനായ ഖലീദ് അല്‍-സൗദ് ആയിരുന്നു.
ആര്‍ക്കും സംശയം തോന്നാത്ത രാജകീയ ജീവിതമാണ് ഗിഗ്‌നാക്ക് നയിച്ചിരുന്നത്. പ്രൈവറ്റ് ജെറ്റും, രാജകീയ ചിഹ്നങ്ങളുള്ള ഫെറാറി കാറും റോളക്‌സ് വാച്ചും, അംഗരക്ഷകരുമായി നടക്കുന്ന ഗിഗ്‌നാക്ക് രാജകുടുംബാംഗമല്ലെന്ന് ആര്‍ക്കും സംശയം തോന്നില്ലായിരുന്നു. മിയാമി ദ്വീപില്‍ കൊട്ടാരസമാനമായ വീട്ടിലായിരുന്നു താമസം. ഇന്റസ്റ്റാഗ്രാം പരിശോധിച്ചാലോ സൗദി രാജാവിന്റെ ഒപ്പം നില്‍ക്കുന്ന ചിത്രം വരെ കാണാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനിക്ക് വന്‍ വ്യവസായങ്ങളുണ്ടെന്നും അതില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടെന്നും പറഞ്ഞാണ് മൂന്ന് വര്‍ഷത്തോളം ഇയാള്‍ പലരെയും പറ്റിച്ച് 8 മില്ല്യന്‍ ഡോളറിലധികം സമ്പാദിച്ചത്.മിയാമിയിലെ ജഫ്‌റി സൊഫര്‍ എന്ന കോടീശ്വരനെ സമാനരീതിയില്‍ തട്ടിപ്പിനിരയാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ കുടുങ്ങുന്നത്. 2017ല്‍ ആയിരുന്നു ഇത്. സൊഫറിനൈാപ്പം ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനായി ആഡംബര ഹോട്ടലിലേക്ക് അത്താഴവിരുന്നിന് ഇയാള്‍ എത്തി. അവിടെവച്ച് പക്ഷെ ഗിഗ്‌നാക്ക് ഒരു അബദ്ധം പറ്റി. വിരുന്നിന് ഇയാള്‍ ആവശ്യപ്പെട്ട് പന്നി മാംസം കൊണ്ട് ഉണ്ടാക്കുന്ന വിഭവമാണ്. വിശുദ്ധ ഖുറാന്‍ അനുസരിച്ച് പന്നി നിഷിധമാണ്.

ഇത് സൊഫറില്‍ സംശയമുണര്‍ത്തി. സൗദി രാജകുടുംബാംഗം ഒരിക്കലും പന്നി മാംസം കഴിക്കില്ലെന്ന് സൊഫറിന് അറിയാമായിരുന്നു. സംശയം ബലപ്പെട്ടതോടെ പൊലീസില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിലാണ് ആന്റണി ഗിഗ്‌നാക്കിന്റെ വന്‍ തട്ടിപ്പ് ലോകം അറിയുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…