ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി സൗദിയില്‍

Editor

മക്ക: മക്കയില്‍ നടക്കുന്ന ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി സൗദിയിലെത്തിയത്, ജിസിസി അംഗരാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കത്തിന്റെ തുടക്കമാകുമോ എന്ന് ഉറ്റുനോക്കി ലോകം. എണ്ണക്കപ്പലുകളും വിതരണ കേന്ദ്രവും ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിളിച്ചുചേര്‍ത്ത അടിയന്തര ഉച്ചകോടിയില്‍ ഖത്തറിനെ ക്ഷണിച്ചതു ശ്രദ്ധേയമായി.
ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇക്കാലയളവിനിടയില്‍ ഖത്തറില്‍ നിന്നുള്ള നയതന്ത്രസംഘം സൗദിയിലെത്തുന്നത് ആദ്യം.

ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെയും സംഘത്തെയും മക്ക പ്രവിശ്യ ഉപഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ജിസിസി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്ലത്തീഫ് അല്‍ സയാനി, ഇസ്ലാമിക സഹകരണ സംഘടന അസി.സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ആലം തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.

ജിസാന്‍ വിമാനത്താവളം ലക്ഷ്യമിട്ടും ഹൂത്തി ആക്രമണം

റിയാദില്‍ നിന്ന് പോയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അമ്പതോളം യാത്രക്കാരെ കയറ്റിയില്ല

Related posts
Your comment?
Leave a Reply