മോദിയുടെ സത്യപ്രതിജ്ഞ: രാഹുല്‍ ഗാന്ധി, സോണി ഗാന്ധി എന്നിവര്‍ പങ്കെടുക്കും

16 second read

ന്യൂഡല്‍ഹി: വ്യാഴാഴ്ച നടക്കുന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണി ഗാന്ധി എന്നിവര്‍ പങ്കെടുക്കും. രാഷ്ട്രപതിഭവനില്‍ വൈകിട്ട് ഏഴ് മണിക്കാണ് ചടങ്ങ്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇവരോടൊപ്പമുണ്ടാകും.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ബംഗാളില്‍ രാഷ്ട്രീയ അക്രമണങ്ങളില്‍ 54 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നുള്ള വാര്‍ത്തയില്‍ പ്രതിഷേധിച്ചാണ് നേരത്തെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മമത പിന്മാറിയത്.

ബിംസ്റ്റെക് രാജ്യങ്ങളുടെ നേതാക്കളുള്‍പ്പെടെ നിരവധി പ്രമുഖരാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരമേല്‍ക്കുന്നത് വീക്ഷിക്കാന്‍ എത്തുന്നത്. ഇന്ത്യയ്ക്കു പുറമെ, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയാണ് ബിംസ്റ്റെക് കൂട്ടായ്മയിലുള്ളത്. പ്രധാനമായും ഇന്ത്യ – പാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ നിര്‍ജീവാവസ്ഥയിലുള്ള സാര്‍ക്കിനു പകരമായുള്ള കൂട്ടായ്മയാണിത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…