കെ.എസ് ബ്രിഗേഡിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു

Editor

മസ്‌കത്ത്: കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നിറവും കെ.സുധാകരനെന്ന നേതാവിനോടുള്ള സ്‌നേഹവും പ്രകടിച്ച് തുടങ്ങിയ കെ.എസ് ബ്രിഗേഡ് എന്ന നവ മാധ്യമ കൂട്ടായ്മ ഇന്ന് 20-ല്‍ പരം രാജ്യങ്ങളിലായുള്ള പ്രവാസികളായ കോണ്‍ഗ്രസ് കാരാണ് ഈ കൂട്ടായ്മയിലുള്ളത് 2016 മെയ് മാസത്തിലാണ് ഈ കൂട്ടായ്മ കെ.അജിത്കുമാര്‍ അഡ്മിനായി രൂപീകരിച്ചത് വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായവുമായി തുടക്കം കുറിച്ച കെ.എസ് ബ്രിഗേഡ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ഊന്നല്‍കി ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയ അക്രമങ്ങളില്‍ രക്തസാക്ഷികളായ കോണ്‍ഗ്രസ് കാര്‍ക്ക് ധനസഹായവും വീട് നിര്‍മിച്ചു നല്‍കിയും എല്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അനുഗ്രഹാശിസുകളോടെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് മാത്യകാ പരമായ മുന്‍പോട്ടുള്ള യാത്ര തുടരുന്നു.

കെഎസ് ബ്രിഗേഡിന്റെ പല ധനസഹായങ്ങളും വിതരണം ഉമ്മന്‍ ചാണ്ടി ,ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ കെ പി സി സി, ഡി സി സി ഭാരവാഹികള്‍ നിര്‍വ്വഹിച്ചിട്ടുണ്ട് കെ.എസ് ബ്രിഗേഡ് മസ്‌കത്ത് ഘടകത്തിന്റെ നേതൃത്വത്തിലും മൂന്നാം വാര്‍ഷികം റൂവിയില്‍ വച്ച് കേക്ക് മുറിച്ച് നടത്തപ്പെട്ടു എന്‍.ഒ.ഉമ്മന്‍, ശങ്കരപിള്ള കുമ്പളത്ത്, അനില്‍കുമാര്‍, റെജി ഇടിക്കുള അടൂര്‍, സജി പിച്ചകശ്ശേരില്‍, മാത്യു മെഴുവേലി, റിസ്വിന്‍, ബോബി പത്തനാപുരം, സജി ജോസഫ്, ഷാന്‍ ഹരി, ഷിഫാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒമാനില്‍ കനത്ത മഴ: കാണാതായ ആറ് പേരെയും കണ്ടെത്താനായില്ല

നോട്ടുകള്‍ നിരോധിച്ച് ഒമാന്‍; മാറ്റിയെടുക്കാന്‍ ഒരു മാസം സമയം

Related posts
Your comment?
Leave a Reply