ത്രികോണമത്സരത്തിലും മണ്ഡലം നിലനിര്‍ത്തി ഹാട്രിക്ക് വിജയവുമായി ആന്റോ ആന്റണി അവസാന നിമിഷം വരെ വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തിയ സുരേന്ദ്രന് നേടാനായത് മൂന്നാം സ്ഥാനം മാത്രം .വീണാ ജോര്‍ജ്ജിന്റെ ആറന്മുളയില്‍ ആന്റോക്ക് ലീഡ്

16 second read

ഇലക്ഷന്‍ ഡസ്‌ക്ക്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിവാദം കൊണ്ട് ശ്രദ്ധേയമായ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് മികച്ച വിജയം.
44,243 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആന്റോ ഹാട്രിക്ക് വിജയം നേടിയത്.
വീണാ ജോര്‍ജ്ജ് പ്രതിനിധീകരിക്കുന്ന ആറന്മുള നിയമസഭാ മണ്ഡലത്തില്‍ 6,623 വോട്ടുകള്‍ക്ക് ആന്റോ ആന്റണി ലീഡ് ചെയ്തത് വീണാ ജോര്‍ജ്ജിനും സിപിഎമ്മിനും തിരിച്ചടിയായി മാറി.
മാത്രവുമല്ല
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, കോന്നി മണ്ഡലങ്ങളിലും ആന്റോ ലീഡ് ചെയ്തു.
അതേ സമയം അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ വീണാ ജോര്‍ജ്ജ് ലീഡ് ചെയ്തു.കെ.സുരേന്ദ്രന്‍ രണ്ടാമതെത്തി.
ആന്റോ ആന്റണി മൂന്നാമതാണ്.53, 116 വോട്ടുകള്‍ വീണാ ജോര്‍ജ് നേടിയപ്പോള്‍, കെ.സുരേന്ദ്രന്‍ 51,260 വോട്ടുകളും, ആന്റോ ആന്റണി 49,280 വോട്ടുകളും നേടി .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് ചിറ്റയം ഗോപകുമാര്‍ ലീഡ് ചെയ്ത നിയമസഭാ മണ്ഡലമാണിത്. അടൂരില്‍ആന്റോ യേക്കാള്‍ 3,836 വോട്ടുകളാണ് വീണക്ക് ലഭിച്ചത്.
ശബരിമല സ്ത്രീ പ്രവേശന വിവാദം കൊണ്ട് ശ്രദ്ധേയമായ പോരാട്ടം നടന്നമണ്ഡലമായിരുന്നു പത്തനംതിട്ട.ബിജെപിയുടെ എപ്ലസ് മണ്ഡലമായിരുന്നു പത്തനംതിട്ട. അവസാന നിമിഷം വരെ വിജയ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത് വന്‍ തിരിച്ചടിയായി.
വീണാ ജോര്‍ജ്ജിന് രണ്ടാം സ്ഥാനത്തെങ്കിലും എത്തിയത് മാത്രമാണ് ഏക ആശ്വാസം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…