ഫെയ്‌സ്ബുക്കിലെ 300 കോടി വ്യാജന്‍മാരെ പിടിച്ചു പുറത്താക്കി

16 second read

ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിലെ 300 കോടി വ്യാജന്‍മാരെ പിടിച്ചു പുറത്താക്കി. ആറ് മാസത്തിനിടെയാണ് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. 2018 ഒക്ടോബറിനും 2019 മാര്‍ച്ചിനും ഇടയിലുള്ള കണക്കാണിത്.

പതിവായി ഫെയ്‌സ്ബുക് ഉപയോഗിക്കുന്നവരില്‍ അഞ്ചു ശതമാനം പേര്‍ വ്യാജന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. 2018 ലെ നാലാം പാദത്തില്‍ 120 കോടിയും 2019 ലെ ആദ്യ പാദത്തില്‍ 219 കോടി അക്കൗണ്ടുകളും നീക്കം ചെയ്തു.

അശ്ലീല വിഡിയോകളും ചിത്രങ്ങളും പോസ്റ്റു ചെയ്യുന്നവരെയും പുറത്താക്കിയിട്ടുണ്ട്. വ്യാജ മരുന്ന് കച്ചവടം, കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകള്‍ എല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് 1.11 കോടി പോസ്റ്റുകളും അക്രമാസക്തമായ കണ്ടെന്റുള്ള 5.23 കോടി പോസറ്റുകളും നീക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…