കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപി ശ്രമങ്ങള്‍ പാളി

16 second read

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശ വിഷയം ഉയര്‍ത്തിക്കാട്ടി കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടി. ശബരിമല വിഷയത്തിലെ ബിജെപി നിലപാടുകളെ കാര്യമായി പരിഗണിക്കാത്ത വോട്ടര്‍മാര്‍ മോദി സര്‍ക്കാരിനെതിരെ വിധിയെഴുത്ത് നടത്തിയതോടെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയായതോടെ ഏറെ പ്രതീക്ഷ പുലര്‍ത്തിയ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തും, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തുമായി. സുരേഷ്‌ഗോപി സ്ഥാനാര്‍ഥിയായതോടെ മുന്നേറ്റം പ്രതീക്ഷിച്ച തൃശൂരിലും നേട്ടമുണ്ടാക്കാനായില്ല.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ കേരളത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷ ബിജെപി നേതൃത്വത്തിനുമില്ലായിരുന്നു. പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ ശാസനകളിലൂടെ കടന്നുപോയിരുന്ന സംസ്ഥാന നേതൃത്വത്തിനു കിട്ടിയ പിടിവള്ളിയായി ശബരിമല വിഷയം. തുടക്കത്തിലെ ആശയക്കുഴപ്പത്തിനുശേഷം ശബരിമല വിഷയം ഫലപ്രദമായി ഉപയോഗിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞതോടെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷ പാര്‍ട്ടിയിലുണ്ടായി. എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതോടെ പാര്‍ട്ടിക്കു പുതിയ ഊര്‍ജം ലഭിച്ചു. ഈ ആത്മവിശ്വാസവുമായാണു പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലായിരുന്നു പ്രതീക്ഷ.

തിരുവനന്തപുരം പിടിക്കണമെന്ന ചിന്തയിലാണു മിസോറം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖനെ പാര്‍ട്ടി നേതൃത്വം മടക്കി വിളിച്ചത്. ഹിന്ദുസംഘടനകളുടെ പിന്തുണയുള്ള കുമ്മനം വന്നതോടെ പ്രതീക്ഷ ഉയര്‍ന്നു. കഴിഞ്ഞ തവണ ഒ.രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത് 15,470 വോട്ടുകള്‍ക്കായിരുന്നു. ശബരിമല യുവതീപ്രവേശന വിഷയം സജീവമായി നിന്നതും കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വവുമായിരുന്നു വിജയ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകങ്ങള്‍. ആര്‍എസ്എസ് നേതൃത്വമാണു കുമ്മനത്തിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…