എക്‌സിറ്റ് പോളുകള്‍ സത്യമാകുമോ….? നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രി പദത്തിലേക്കെത്തുമ്പോള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ…? ചോദ്യങ്ങള്‍ നിരവധി…. ഉത്തരമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി:പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ

17 second read

ഇലക്ഷന്‍ ഡസ്‌ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍ നരേന്ദ്ര മോദിക്ക് അനുകൂലം.
നരേന്ദ്രമോദി വിരുദ്ധ വികാരം യാതൊരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നു മാത്രമല്ല ഹിന്ദി ഹൃദയഭൂമിയിലടക്കം ബിജെപി വന്‍മുന്നേറ്റം നേടുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നത്.
നരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ഭരണമികവിനെയും ജനങ്ങള്‍ അംഗീകരിച്ചു എന്നാണ് ഈ സര്‍വ്വേ ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്നും, അന്തിമഫലം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടിയായിരിക്കും സമ്മാനിക്കുകയെന്ന് ബിജെപി ദേശീയ നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം സര്‍വ്വേ ഫലങ്ങളെ കോണ്‍ഗ്രസ് തളളികളയുകയാണ്.23 ന് രാജ്യം സമ്മാനിക്കുക രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ ജനകീയ വിധി എഴുത്താകും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ UDF തരംഗമമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.
145 മുതല്‍ 15 വരെ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചേക്കും. 4 മുതല്‍ 5 വരെ സീറ്റുകള്‍ ഇടതുപക്ഷവും 10 മുതല്‍ 2 സീറ്റു വരെ ബിജെപിയും നേടിയേക്കാം.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും.
ശബരിമല വിഷയം ഏറ്റവും രൂക്ഷമായി ബാധിച്ച പത്തനംതിട്ടയില്‍ വിജയസാധ്യത കെ സുരേന്ദ്രന് തന്നെ

പ്രവാസി ബുള്ളറ്റിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് വിലയിരുത്തല്‍ ഇങ്ങനെ..

രാജ്യം ഉറ്റുനോക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തും എന്നുള്ള സര്‍വ്വേ ഫലങ്ങള്‍ തള്ളി കളയാനായില്ല. പക്ഷേ സര്‍വ്വേ ഫലങ്ങളിലേതുപോലെ ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ ബിജെപിക്കാവില്ല. എന്നാല്‍ മുന്നണി സംവിധാനത്തിലൂടെ ഭരണം സാധ്യമാകും.
ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്
സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്
അതാത് സംസ്ഥാനങ്ങളില്‍ നിലനിന്ന ഭരണവിരുദ്ധ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ദേശീയ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി വിരുദ്ധ വികാരം ഇല്ല എന്നാണ് സര്‍വ്വേ ഫലങ്ങളിലൂടെ വിലയിരുത്താനാകുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ സര്‍വ്വേ ഫലങ്ങള്‍ പറയുന്നതുപോലെയുള്ള സീറ്റ് നിലയല്ല ഉണ്ടാവേണ്ടത്.കോണ്‍ഗ്രസ് മികച്ച മത്സരം ഈ സംസ്ഥാനങ്ങളില്‍ കാഴ്ച്ചവെക്കും. സീറ്റ് നിലയും മെച്ചപ്പെടുത്തും.കര്‍ണ്ണാടകയിലെ പ്രവചനങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്. കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം ഇവിടെ മികച്ച മുന്നേറ്റം കാഴ്ച്ചവെക്കും.
കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം കൈവരിക്കും. ബിജെപിയുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് തന്നെ
വിജയിക്കും.

വയനാട്,കൊല്ലം, കോട്ടയം, മലപ്പുറം, എറണാകുളം, മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടും.
ആലത്തൂര്‍ പി.കെ ബിജു തന്നെ നിലനിര്‍ത്തും. രമ്യ ഹരിദാസ് മികച്ച മത്സരം കാഴ്ച്ചവെക്കുമെങ്കിലും വിജയിക്കാനാവില്ല
ആറ്റിങ്ങലില്‍ സര്‍വ്വേ പ്രവചനങ്ങള്‍ തെറ്റിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് അട്ടിമറി വിജയം നേടും. ആലപ്പുഴ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമാകുമ്പോള്‍ കാസര്‍കോട്,കണ്ണൂര്‍, തൃശൂര്‍,മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് തിരിച്ചുപിടിക്കും.
പൊന്നാനി യുഡിഎഫും പാലക്കാട് എല്‍ഡിഎഫും നിലനിര്‍ത്തും.കോഴിക്കോട് എന്തും സംഭവിക്കാം.
എം.കെ രാഘവന് മണ്ഡലം നിലനിര്‍ത്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും. ഫോട്ടോ ഫിനിഷായിരിക്കും ഇവിടെ.
തിരുവനന്തപുരത്തും സമാന സ്വഭാവത്തിലാകും റിസള്‍ട്ട്.
ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആരു വാഴും ആര് വീഴും എന്നറിയാന്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…