ഒമാനില്‍ കനത്ത മഴ: കാണാതായ ആറ് പേരെയും കണ്ടെത്താനായില്ല

16 second read

മസ്‌കത്ത്: ഒമാനില്‍ മഴ ശക്തമായി. മസ്‌കത്തില്‍ ഉള്‍പ്പടെ കൂടുതല്‍ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വാദികള്‍ (തടാകങ്ങള്‍) നിറഞ്ഞൊഴുകി. വാദി ബനീ ഖാലിദില്‍ കാണാതായ വിദേശി കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല.

നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം മഴയില്‍ നിറഞ്ഞ കാഴ്ചയായിരുന്നു ഇന്നലെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും. ദക്ഷിണ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ മഴ ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാദി ബനീ ഖാലിദില്‍ വാദിയില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് പേരില്‍ ഒരാള്‍ ഞായാറാഴ്ച ചികിത്സക്കിടെ മരിച്ചു.

അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ഒമാനില്‍ മഴ ലഭിച്ചത്. തിങ്കളാഴ്ചയും ന്യൂനമര്‍ദത്തിന്റെ ആഘാതം കൂടുതലായിരിക്കുമെന്നും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…