എന്‍.ഡി.എ. കേന്ദ്രഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

18 second read

ന്യൂഡല്‍ഹി:ബി.ജെ.പി.യുടെ മേധാവിത്വം ആവര്‍ത്തിച്ചുകൊണ്ട് എന്‍.ഡി.എ. കേന്ദ്രഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍, ബി.ജെ.പി.യുടെ സീറ്റെണ്ണത്തില്‍ 2014-നെക്കാള്‍ കുറവുണ്ടായേക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്. 2014-ല്‍ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പുറത്തുവന്ന സര്‍വേയില്‍ ഒന്നുപോലും കോണ്‍ഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഭൂരിപക്ഷം സര്‍വേകളിലും യു.ഡി.എഫിനാണു മുന്‍തൂക്കം.പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക് ടുളിയും രാഷ്ട്രീയനീരീക്ഷകന്‍ യോഗേന്ദ്ര യാദവും തിരഞ്ഞെടുപ്പിനുമുമ്പ് മാതൃഭൂമിക്കു നല്‍കിയ അഭിമുഖങ്ങളിലെ നിരീക്ഷണങ്ങള്‍ ശരിവെക്കുന്ന ഫലങ്ങളാണ് ഞായറാഴ്ച എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ടത്. ബി.ജെ.പി.ക്ക് സീറ്റു കുറയുമെങ്കിലും എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കുമെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നുമായിരുന്നു ഇരുവരുടെയും നിരീക്ഷണം.

2014-ല്‍ കൈയയച്ച് പിന്തുണച്ച ചില സംസ്ഥാനങ്ങളിലെങ്കിലും ഇത്തവണ ബി.ജെ.പി.ക്കു ക്ഷീണമുണ്ടാകും. എന്നാല്‍, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തവണയുണ്ടാക്കുന്ന നേട്ടത്തിലൂടെ ബി.ജെ.പി. ഒരുപരിധിവരെ ഇതിനെ മറികടക്കും. ഉത്തര്‍പ്രദേശില്‍ മഹാസഖ്യവും പഞ്ചാബില്‍ കോണ്‍ഗ്രസും ബി.ജെ.പി.യുടെ മുന്നേറ്റത്തെ പ്രതിരോധിക്കുമെന്ന് വ്യത്യസ്ത പോള്‍ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …