മലേഷ്യയിലെ ഹോട്ടല്‍ മുതലാളി; നാട്ടില്‍ ‘ട്രെയിന്‍ കള്ളന്‍’പിടിയില്‍

Editor

ചെന്നൈ : കേരള- ചെന്നൈ റൂട്ടിലെ ട്രെയിനുകളില്‍ സ്ഥിരം മോഷ്ടാവായ ആള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് (39) ചെന്നൈ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിലെ ക്വാലലംപൂരില്‍ ഹോട്ടല്‍ മുതലാളിയായ ഇയാള്‍ രണ്ടു തവണ വിവാഹിതനുമാണ്. മൂന്നാം വിവാഹത്തിനായുള്ള ഒരുക്കത്തിനിടെയാണു ചെന്നൈ റെയില്‍വേ സെന്‍ട്രലില്‍നിന്നു പിടിയിലായത്.

മാന്യമായി വസ്ത്രം ധരിച്ചു റെയില്‍വേ സ്റ്റേഷനിലൂടെ അലക്ഷ്യമായി നടക്കവേയാണു ഹമീദിനെ വലയിലാക്കിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വന്‍ മോഷണ പരമ്പര വെളിപ്പെട്ടത്. ഇയാളില്‍ നിന്ന് 28 ലക്ഷം രൂപ വില വരുന്ന 110 ആഭരണങ്ങളടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തു. ഒരേ ട്രെയിനില്‍ തന്നെ സ്ലീപ്പര്‍ ക്ലാസ്, എസി ടിക്കറ്റുകള്‍ അടക്കമെടുത്തു കോച്ച് മാറിമാറി ഇരുന്നാണ് ഇയാള്‍ മോഷണം തുടര്‍ന്നത്.ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സ്റ്റേഷനിലെത്തുന്ന ഹമീദ് കൊള്ളയടിക്കാന്‍ പറ്റിയ യാത്രക്കാരെ കണ്ടുപിടിച്ചു പിന്തുടരും. മോഷണം നടത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സ്വന്തം ലാപ്‌ടോപില്‍ കൃത്യമായി രേഖപ്പെടുത്തുക ചെയ്യും. മോഷ്ടിക്കപ്പെടുന്ന ആഭരണങ്ങള്‍ പണയംവച്ചും വിറ്റും പണമാക്കി മാറ്റും. ഈ പണവുമായാണു മലേഷ്യയിലെ ഹോട്ടല്‍ സാമ്രാജ്യത്തിലേക്കുള്ള യാത്ര.
പതിനൊന്നു വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഷാഹുല്‍ ഹമീദ് ഫ്രഞ്ചും സ്പാനിഷും ഉള്‍പ്പെടെ ആറോളം ഭാഷകളും സംസാരിക്കും. നെതര്‍ലന്‍ഡില്‍നിന്ന് മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയ്ക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇയാള്‍ മലേഷ്യയില്‍ ഹോട്ടല്‍ നടത്തുന്നത്. െറയില്‍വേ ഡിജിപി സി.ശൈലേന്ദ്രബാബു,ഡിഐജി വി.ബാലകൃഷ്ണന്‍ എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

എസ്എടി ആശുപത്രി ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Related posts
Your comment?
Leave a Reply