കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടു മാണി വിഭാഗം

17 second read

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടു മാണി വിഭാഗം ഒപ്പുശേഖരണം ആരംഭിച്ചു. ഇന്നലെ കെ.എം. മാണിയുടെ 41-ാം ചരമദിന പ്രാര്‍ഥനകള്‍ക്കുശേഷം മാണി വിഭാഗം നേതാക്കള്‍ പാലായില്‍ യോഗം ചേര്‍ന്നാണു തീരുമാനം. സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടിയുടെ മറ്റു ഘടകങ്ങളിലും ഭൂരിപക്ഷം മാണി വിഭാഗത്തിനാണ്. പക്ഷേ, യോഗം വിളിക്കാന്‍ പി.ജെ. ജോസഫിനാണ് അധികാരം. ഈ പ്രതിസന്ധി മറികടക്കാനാണ് ഒപ്പുശേഖരണം.

ഭൂരിപക്ഷം സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ സംസ്ഥാനകമ്മിറ്റി വിളിച്ചു ചേര്‍ക്കേണ്ടി വരും. മാണി വിഭാഗത്തിലെ 9 ജില്ലാ പ്രസിഡന്റുമാരും ഓര്‍മദിനത്തിനെത്തി. ജോസഫ് വിഭാഗത്തിലെ ഇടുക്കി ജില്ലാ പ്രസിഡന്റ് ചടങ്ങില്‍ പങ്കെടുത്തുവെങ്കിലും പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലാ പ്രസിഡന്റുമാര്‍ വന്നില്ല. മാണി വിഭാഗത്തിലെ മലപ്പുറം ജില്ലാ പ്രസിഡന്റും എത്തിയില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …