പോസ്റ്റല്‍ വോട്ട് :അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ

Editor

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെക്കുറിച്ച് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഹൈക്കോടതിയെ അറിയിച്ചു. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറിയെക്കുറിച്ചു സ്വതന്ത്ര കമ്മിഷന്റെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം.

തിരിമറിയുടെ പശ്ചാത്തലത്തില്‍, തിരഞ്ഞെടുപ്പു ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരുടെ ഇനിയും തിരിച്ചു വന്നിട്ടില്ലാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ റദ്ദാക്കി പുതിയവ നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഭരണഘടനാപരമായി അനുവദിക്കാനാവില്ലെന്നും പറഞ്ഞു. തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ ഫോം കൈപ്പറ്റാന്‍ നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ 2014ലെ മാര്‍ഗരേഖയ്ക്ക് അനുസൃതമാണ്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തൃശൂര്‍ പൂരത്തിന്റെ ആവേശമായ കുടമാറ്റത്തിന് സമാപ്തിയായി

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടു മാണി വിഭാഗം

Related posts
Your comment?
Leave a Reply