മോദിയോ..?. രാഹുലോ…..?ആര് വാഴും….? ആരു വീഴും…? ഇന്ത്യയുടെ ‘വിധി’ അറിയാന്‍ ഇനി എട്ടുനാള്‍: അവസാനഘട്ട വോട്ടെടുപ്പ് 19ന് ;കേരളത്തില്‍ കണക്കു കൂട്ടലുകളുമായി യുഡിഎഫും,എല്‍ഡിഎഫും.പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയപ്രതീക്ഷയുമായി ബിജെപിയും

16 second read

സ്‌പെഷ്യല്‍ ഡസ്‌ക്ക്

കേരളം ഇത്തവണ ദേശീയ ശ്രദ്ധയാര്‍ജ്ജിച്ച പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠികൂടാതെ വയനാട്ടില്‍ മത്സരിക്കാനെത്തിയതാണ് ഇതിനു കാരണം. ന്യൂഡല്‍ഹി: ഇന്ത്യയുടെ വിധി അറിയാന്‍ ഇനി എട്ടു നാള്‍. ആരു വീഴും ആരു വാഴും എന്ന ചര്‍ച്ചയിലാണ് ഭാരത ജനത.രണ്ടാമതൊരങ്കത്തിനായി മോദി കളത്തിലിറങ്ങിയപ്പോള്‍ പൂര്‍വ്വാധികം കരുത്താര്‍ജ്ജിച്ചാണ് രാഹുല്‍ പട നയിക്കുന്നത്.മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ വ്യത്യസ്തങ്ങളായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ‘ഭാരത യുദ്ധത്തിനാണ്’ നാം സാക്ഷ്യം വഹിച്ചത്.
കടുത്ത ആരോപണങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുംവേദിയായി മാറിയ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മോദിയെ കടന്നാക്രമിച്ചു.
‘ ചൗകീദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യമാണ് ഭാരതമൊട്ടാകെ രാഹുല്‍ ചര്‍ച്ചയാക്കിയത്.ഇതിനെ പ്രതിരോധിക്കാന്‍ മോദിക്ക് രാജീവ് ഗാന്ധിയെ കുറ്റപ്പെടുത്തേണ്ടി വന്നു. പുല്‍വാമ്മ ഭീകരാക്രമണവും തിരിച്ചടികളും ചര്‍ച്ചയാക്കേണ്ടി വന്നു. കാത്തിരിപ്പിനൊടുവില്‍
പ്രിയങ്ക ഗാന്ധി എന്ന വജ്രായുധത്തെ എഐസിസി ജന.സെക്രട്ടറിയാക്കി രാഹുല്‍ കളത്തിലിറക്കി.ഇന്ദിരയുടെ പിന്മുറക്കാരി എന്ന വിശേഷണം പ്രിയങ്കക്ക് ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു.
ഇനി അവസാനഘട്ട തെരഞ്ഞെടുപ്പ് 19 ന് നടക്കും.57 ലോക്‌സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ എന്നതാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലൂടെ പത്തനംതിട്ടയും തിരുവനന്തപുരവും ത്രികോണ മത്സരത്തിന് വേദിയായി മാറി.
ഈ സീറ്റുകളാണ് ബിജെപിയുടെ എപ്ലസ് മണ്ഡലങ്ങള്‍. രാഹുലിന്റെ വരവിലൂടെ കേരളത്തില്‍ പരമാവധി സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത് .കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍.
ലാഭനഷ്ടങ്ങളുടെ കണക്കറിയാന്‍ ഇനി എട്ടു ദിവസങ്ങള്‍ മാത്രം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…