തൃശൂര്‍ പൂരത്തിന്റെ ആവേശമായ കുടമാറ്റത്തിന് സമാപ്തിയായി

17 second read

തൃശ്ശൂര്‍: പൂരപ്രേമികളുടെ മനം നിറച്ച് തൃശൂര്‍ പൂരത്തിന്റെ ആവേശമായ കുടമാറ്റത്തിന് സമാപ്തിയായി. പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും ഗജവീരന്മാര്‍ തിടമ്പേറ്റി കുടമാറിയപ്പോള്‍ ഇന്ത്യന്‍ സൈന്യവും ശബരിമലയുമെല്ലാം കുടകളില്‍ വര്‍ണങ്ങളായിനിരന്നു.
കഥകളിരൂപങ്ങള്‍, തട്ട്കുടകള്‍, എല്‍.ഇ.ഡി.ബള്‍ബുകള്‍ പിടിപ്പിച്ച കുടകള്‍,മിക്കിമൗസ്, ശബരിമല, ഇന്ത്യന്‍ സൈന്യം എന്നിവയെല്ലാം പലനിറങ്ങളില്‍ വിരിഞ്ഞു.പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ ആവേശത്തോടെ കുടകള്‍ മാറിയപ്പോള്‍ കൊട്ടിക്കയറിയ താളത്താളത്തിനൊത്ത് പൂരപ്രേമികള്‍ കൈ മെയ്യ് മറന്ന് പൂരാവേശം കൊണ്ടു.ആവേശത്തോടെ ആര്‍പ്പുവിളികളുയര്‍ത്തുകയായിരുന്നു പതിനായിരങ്ങള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…