പൂര ലഹരിയില്‍ മുഴുകി തൃശൂര്‍: ഘടകപൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്

16 second read

തൃശൂര്‍: പൂര ലഹരിയില്‍ മുഴുകി തൃശൂര്‍. ഘടകപൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തി. പഴയ നടക്കാവില്‍ മഠത്തില്‍ വരവ് തുടങ്ങി. കോങ്ങാട് മധു പ്രമാണിയാകുന്ന പഞ്ചവാദ്യത്തിനു തുടക്കമായി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍ മാരാരുടെ ചെമ്പടമേളം.

2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകിട്ട് 5.30നു തെക്കേഗോപുരനടയില്‍ കുടമാറ്റം. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…