മലയാളി പ്രൊഫസര്‍ക്ക് മൂന്ന് രാജ്യാന്തര അംഗീകാരങ്ങള്‍

16 second read

മസ്‌കത്ത്: സൂര്‍ യുണിവേഴ്സ്റ്റിയിലെ മാനുഷിക വിഭവശേഷി ( ഹ്യൂമണ്‍ റിസോഴ്‌സ് ) പ്രൊഫസ്സര്‍ ആയ കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബേസില്‍ ജോണ്‍ തോമസിന് മാനേജ്മന്റ് രംഗത്തെ അധ്യാപന മികവിന് മൂന്നു രാജ്യാന്തര അംഗീകാരങ്ങള്‍. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് അക്കാഡമിക് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂട്ടും, സിഎംഒ ഏഷ്യയും സംയുക്തമായി നല്‍കുന്ന മികച്ച പ്രൊഫസ്സര്‍ക്കുള്ള അവാര്‍ഡും ഗ്ലോബല്‍ ഔട്ട് റീച് റിസര്‍ച്ച് എഡ്യൂക്കേഷണല്‍ അവാര്‍ഡും മാനേജ്മന്റ് വിദ്യാഭ്യാസ രംഗത്തെ മികച്ച നൂറു പ്രൊഫസ്സര്‍മാരില്‍ ഒരാളായി തിരഞ്ഞെടുത്തത് ഉള്‍പ്പടെ മൂന്നു ബഹുമതികള്‍ ആണ് ബേസില്‍ ജോണിന് ലഭിച്ചത്.

ഹ്യൂമണ്‍ റിസോഴ്‌സ് രംഗത്തു പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ പ്രവര്‍ത്തന നിലവാരം അനുസരിച്ചു വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനു നല്‍കുന്ന സംഭാവനയിലൂടെ വിദ്യാര്‍ഥികളുടെയും സാധാരണക്കാരന്റെയും സാമൂഹിക ജീവിതത്തില്‍ വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ വിലയിരുത്തിയും ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. പത്തു പേരടങ്ങുന്ന ജൂറിയാണ് ബേസിലിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വേള്‍ഡ് എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് ഫൗണ്ടര്‍ ആയ ആര്‍.എല്‍. .ഭാട്ടിയ ആണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ അവാര്‍ഡ് ബേസിലിനു സമ്മാനിച്ചത്.

ഏപ്രില്‍ 30 നു ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങില്‍ ആണ് ഗ്ലോബല്‍ ഔട്ട് റീച് റിസര്‍ച്ച് എഡ്യൂക്കേഷന്‍ അവാര്‍ഡ് ലഭിച്ചത്. മാനേജ്മന്റ്വിദ്യഭ്യാസ രംഗത്തെ മികച്ച പ്രൊഫസര്‍ക്ക് ഉള്ള അംഗീകാരം വരുന്ന ജൂലൈ മാസം മുംബൈയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഏറ്റുവാങ്ങും. നിലവില്‍ സൂര്‍ യുണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സര്‍ ആയ ബേസില്‍ വാഗമണിലെ ടി.സി. സ്‌കൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിലെ അധ്യാപകന്‍ ആയിരുന്നു. നാലു വര്‍ഷം മുന്‍പ് സൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ഇദ്ദേഹം എച്ച്ആര്‍ വിഭാഗത്തില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ ശ്രദ്ധേയമായിരുന്നു.

നിലവില്‍ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്‍ഡ്, ഓസ്ട്രേലിയിലെ ബോണ്ട് യൂണിവേഴ്‌സിറ്റി എന്നിവയുടെ അഫിലിയേറ്റഡ് യൂണിവേഴ്‌സിറ്റി ആണ് സൂര്‍ യുണിവേഴ്സിറ്റി. ഈ വിഭാഗത്തില്‍ അഞ്ചു വര്‍ഷം മുന്‍പ് ചുമതലയേല്‍ക്കുന്ന സമയത്തു ഒമാനിലെ ജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ നല്‍കിയ സഹകരണത്തിനും സഹായത്തിനും അങ്ങേയറ്റം നന്ദിയുണ്ടെന്നും ഒമാന്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍ ലോകത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ ആണെന്നും അതിനാല്‍ ഒമാനില്‍ പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ഥിയും ലോകത്തിന്റെ ഏതു കോണിലും ജോലി ചെയ്യാന്‍ പ്രാപ്തന്‍ ആണെന്നും ബേസില്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…