ടൈം വാരികയിലെ ലേഖനത്തിനു പിന്നില്‍ മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം

17 second read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘വിഭജനനായകന്‍’ എന്ന് വിശേഷിപ്പിച്ച ടൈം വാരികയിലെ ലേഖനം മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും ലേഖകന്‍ നടപ്പാക്കിയത് പാകിസ്താന്റെ അജന്‍ഡയെന്നും ബി.ജെ.പി. ആരോപിച്ചു.
ലേഖനം എഴുതിയ ആള്‍ പാകിസ്താന്‍കാരനാണെന്നും പാകിസ്താനില്‍നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും ബി.ജെ.പി. വക്താവ് സാംബിത് പത്ര ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലേഖനം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അദ്ദേഹം വിമര്‍ശിച്ചു.
മോദിയുടെ നേതൃത്വത്തെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന ലേഖനം എഴുതിയ ആതിഷ് തസീര്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തക തവ്ലീന്‍ സിങ്ങിന്റെയും പാക് രാഷ്ട്രീയക്കാരനും വ്യവസായിയുമായിരുന്ന അന്തരിച്ച സല്‍മാന്‍ തസീറിന്റെയും മകനാണ്. പ്രധാനമന്ത്രി ഭിന്നിപ്പിക്കുന്നയാളല്ല, ഒന്നിപ്പിക്കുന്നയാളാണെന്നു പറഞ്ഞ സാംബിത് പത്ര മോദിയുടെ ഭരണകാലത്താരംഭിച്ച ക്ഷേമപദ്ധതികള്‍ അക്കമിട്ടുനിരത്തി. പ്രധാനമന്ത്രിയുടെ ‘പരിഷ്‌കരണപരവും പ്രവൃത്തിപരവും പരിവര്‍ത്തനപരവുമായ’ നേതൃത്വത്തിനുകീഴില്‍ പുതിയൊരു ഇന്ത്യയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കന്‍ വാരികയായ ടൈമിന്റെ മേയ് 20-ലെ പതിപ്പിന്റെ മുഖലേഖനമാണ് ‘ഇന്ത്യയുടെ വിഭജനനായകനാ’യി മോദിയെ വിശേഷിപ്പിക്കുന്നത്. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക, ഏഷ്യ, തെക്കന്‍ പസഫിക് എന്നിവിടങ്ങളില്‍ മോദിയുടെ മുഖചിത്രത്തോടെ ഇറങ്ങുന്ന പതിപ്പിലാണ് ലേഖനം. അമേരിക്കന്‍ പതിപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന എലിസബത്ത് വാറന്റെ ചിത്രമാണ് പുറംചട്ടയില്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…