പൊലീസുകാരുടെ തപാല്‍ വോട്ട് അട്ടിമറി: പൊലീസുകാരനു സസ്‌പെന്‍ഷന്‍

16 second read

തിരുവനന്തപുരം പൊലീസുകാരുടെ തപാല്‍ വോട്ട് അട്ടിമറിച്ച സംഭവത്തില്‍ പൊലീസുകാരനു സസ്‌പെന്‍ഷന്‍. പൊലീസുകാരോടു വാട്‌സാപ് സന്ദേശം വഴി ബാലറ്റ് ആവശ്യപ്പെട്ട ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെയാണു സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസും വകുപ്പുതല അച്ചടക്ക നടപടിയുമെടുക്കാനും മറ്റു 4 പേര്‍ക്കെതിരെ അന്വേഷണം നടത്താനും ഡിജിപിയോടു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോ ആയിരുന്ന വൈശാഖിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനു പിന്നാലെയാണു നടപടി. പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചതില്‍ വൈശാഖിനു പങ്കുണ്ടെന്നാണു പ്രാഥമിക നിഗമനം. പൊലീസ് അസോസിയേഷനു തട്ടിപ്പില്‍ പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയ മീണ, അവരുടെ ഇടപെടല്‍ എത്രത്തോളമാണെന്ന് അന്വേഷിച്ചു 15ന് അകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.മറ്റു പൊലീസുകാരുടെ ബാലറ്റുകള്‍ സ്വന്തം വിലാസത്തില്‍ സ്വീകരിച്ച തൃശൂര്‍ ഐആര്‍ ബറ്റാലിയനിലെ പൊലീസുകാരായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണം. ഇവര്‍ക്കെതിരെ നടപടി വേണമോ എന്നു വ്യക്തമാക്കിയിട്ടില്ല. തപാല്‍ ബാലറ്റ് കുറ്റമറ്റ രീതിയില്‍ വിതരണം ചെയ്യണമെന്ന സര്‍ക്കുലര്‍ പാലിക്കുന്നതില്‍ ജില്ലാ നോഡല്‍ ഓഫിസര്‍മാര്‍ വീഴ്ച വരുത്തിയോ എന്നതും അന്വേഷിക്കും.
അതേസമയം, സംസ്ഥാന വ്യാപകമായി നടന്ന തപാല്‍വോട്ട് അട്ടിമറിയില്‍ 600 പൊലീസുകാര്‍ മാത്രമുള്ള ഐആര്‍ ബറ്റാലിയനിലെ 6 പേര്‍ക്കെതിരെ മാത്രം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിജിപിയുടെ നടപടിക്കെതിരെ വ്യാപക അമര്‍ഷം സേനയ്ക്കുള്ളിലുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…