ലുലു ഫുഡ് ഫെസ്റ്റിലെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

16 second read

മസ്‌കത്ത് : ലുലു ഫുഡ് ഫെസ്റ്റിലെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ബോഷര്‍ ലുലുവില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. പത്ത് റിയാലിന് മുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ പര്‍ച്ചേഴ്സ് ചെയ്തവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള കൂപ്പണ്‍ സമ്മാനിച്ചത്.

മുഹമ്മദ് അല്‍ റാശിദ് മിത്സുബിഷി പജീറോ സമ്മാനമായി നേടി. പത്ത് പേര്‍ക്ക് 55 ഇഞ്ച് പാനസോണിക് സ്മാര്‍ട്ട് ടിവിയും 25 പേര്‍ക്ക് ലുമിനാര്‍ക് ഡിന്നര്‍ സെറ്റും സമ്മാനിച്ചു. ലുലു ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ കെ.എ. ഷബീര്‍, കൊമേഴ്സ്യല്‍ എക്സിക്യൂട്ടീവ് അശ്വന്ത്, ബോഷര്‍ ലുലു ജനറല്‍ മാനേജര്‍ ശാകിര്‍, ലുലു ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
എല്ലാ വര്‍ഷങ്ങളിലെയും പോലെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതായിരുന്നു ഫുഡ് ഫെസ്റ്റെന്ന് ഷബീര്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …