ഇന്ത്യന്‍ സ്‌കൂള്‍ മുലദയില്‍ ഇത്തവണയും നൂറ് ശതമാനം വിജയം

21 second read

മുലദ: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ മുലദ ഇത്തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കി. എല്ലാ വിഷയങ്ങളിലും പ്രശംസനീയമായ പ്രകടനമാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ച വെച്ചത്. പരീക്ഷ എഴുതിയ 143 വിദ്യാര്‍ഥികളില്‍ 108 പേര്‍ ഡിസ്റ്റിങ്ങ്ഷന്‍ നേടി. 40 പേര്‍ക്ക് തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടാന്‍ കഴിഞ്ഞു. 86 വിദ്യാര്‍ഥികള്‍ക്ക് എണ്‍പത് ശതമാനത്തിനു മുകളിലും 125 പേര്‍ക്ക് എഴുപത്തഞ്ചു ശതമാനത്തിനു മുകളിലും മാര്‍ക്ക് ലഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്‌കൂള്‍ ശരാശരി മാര്‍ക്ക് 81.7% എന്ന നിലയിലേക്കുയര്‍ന്നു.

സ്‌കൂള്‍ തലത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍

ശ്രേയ മഞ്ജുഷ സന്തോഷ് (96.8%-ഒന്നാംസ്ഥാനം), ഏഞ്ചലീന ജോമോന്‍ (96.4.% -രണ്ടാം സ്ഥാനം), ദേവിക അനിത ഗോപന്‍ (96%-മൂന്നാംസ്ഥാനം).

സ്‌കൂള്‍ തലത്തില്‍ ഓരോ വിഷയത്തിനും മികവ് നേടിയവര്‍

ഇംഗ്ലീഷ് -അനു പ്രഭ മോസസ് (98%), ഹിന്ദി – അമാന ഖാന്‍, ശ്രേയ മഞ്ജുഷ സന്തോഷ്, ഷൂലി അക്തര്‍ (97%), മലയാളം- ഏഞ്ചലീന ജോമോന്‍ (99%), അറബിക്- അഫ്ര അബ്ദുള്ള (97%), ഏഞ്ചലീന ജോമോന്‍, ദേവിക അനിതഗോപന്‍ എന്നീ വിദ്യാര്‍ഥികള്‍ മാത്തമാറ്റിക്‌സില്‍ 100% നേടി. സയന്‍സ്- ഹമീദ അഫ്ര സെയ്ദ് അലി (98%), അഫ്ര അബ്ദുള്ള, ശ്രേയ മഞ്ജുഷ, ശശാങ്ക് ശേഖര്‍, സാംസണ്‍ സോണി, ഒലെയ്ന്‍ റെയ്‌ന, മറിയം മുബാറക് ബലോച്ച്, ക്രിസ്‌റിയോ ലെനിന്‍, ഫാത്തിമ ഫെബി പറങ്ങോടത്ത്, റിഫ സംഗീത റിദി എന്നീ വിദ്യാര്‍ഥികള്‍ 100% മാര്‍ക്കോടെ സോഷ്യല്‍ സയന്‍സില്‍ ഒന്നാമതായി.

കലാകായിക രംഗങ്ങളില്‍ മാത്രമല്ല അക്കാദമിക്ക് തലത്തിലും മികവ് പുലര്‍ത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ പ്ലസ് ടു പരീക്ഷയിലും നൂറുശതമാനം വിജയമാണ് നേടിയത്. ബിഒഡി വൈസ് ചെയര്‍മാന്‍ ഡോ. സി.എം നജീബ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് ഹസ്സന്‍, മറ്റ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. ഷെരീഫ് എന്നിവര്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും മികച്ച വിജയം കൈവരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച അധ്യാപകരെയും അഭിനന്ദിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…