കെഎസ്ആര്‍ടിസി ബസുകളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍

16 second read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടില്‍ കണ്ടക്ടര്‍മാര്‍ക്ക് ഇനി ഇരിക്കാനാവില്ല. ഒപ്പം യാത്ര ചെയ്യുന്നവരില്‍ നിന്നു യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാന്‍ ശ്രമിക്കാത്തതു കണ്ടക്ടര്‍മാരുടെ ഗുരുതര വീഴ്ചയെന്നു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ പുറത്തിറക്കി.

ബസുകളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ അവ കണ്ടക്ടര്‍മാര്‍ തന്നെ ഇടപെട്ടു പരിഹരിക്കണമെന്ന നിര്‍ദേശം ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികാരികള്‍ക്കു നല്‍കി. യാത്രക്കാരുടെ ബുദ്ധിമുട്ടുകളില്‍ കണ്ടക്ടര്‍മാര്‍ ഇടപെടാത്തതു യാത്രക്കാര്‍ക്കു കെഎസ്ആര്‍ടിസിയോടുള്ള മതിപ്പ് കുറയുന്നതിനും അപ്രീതിക്കും ഇടയാക്കുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. സമാനമായ ഒട്ടേറെ പരാതികള്‍ യാത്രക്കാരില്‍ നിന്നു കെഎസ്ആര്‍ടിസിക്ക് ലഭിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …