അഞ്ചു വി നായര്‍
കോന്നി: പീഡനശ്രമത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പോലീസ് പിടിയില്‍. തണ്ണിത്തോട് മേടപ്പാറ ബ്രാഞ്ച് സെക്രട്ടറി ഈട്ടിമൂട്ടില്‍ സുരേഷാണ് പീഡനശ്രമക്കേസില്‍ റിമാന്റിലായത്.കഴിഞ്ഞ 30 ന് വീടുമാറ്റവുമായി ബന്ധപ്പെട്ട് പാലക്കാട്ട് സ്വദേശിയായ മാതൃസഹോദരിയുടെ മകന്റെ ഭാര്യയെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് രേഖാമൂലം നല്കിയ പരാതി പത്തനംതിട്ട എസ്.പിയ്ക്ക് കൈമാറുകയായിരുന്നു.തുടര്‍ന്നു തണ്ണിത്തോട് പോലീസ് കേസ് അന്വേഷിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കുകയും, കൊട്ടാരക്കര സബ് ജയിലില്‍ റിമാന്റുചെയ്യുകയുമായിരുന്നു.