കുവൈത്ത് അമീറിന് ലോക ബാങ്കിന്റെ അവാര്‍ഡ് സമ്മാനിച്ചു

18 second read

കുവൈത്ത്: ആഗോളതലത്തില്‍ സാമൂഹിക-സാമ്പത്തിക വികസനത്തിനു നല്‍കുന്ന പിന്തുണ പരിഗണിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനുള്ള ലോകബാങ്ക് അവാര്‍ഡ് കൈമാറി. ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ലോക ബാങ്കിന്റെ മധ്യപൂര്‍വദേശ-വടക്കെ ആഫ്രിക്കന്‍ മേഖലാ വൈസ് പ്രസിഡന്റ് ഫെറിഡ് ബെല്‍ഹാജ് ആണ് അവാര്‍ഡ് സമ്മാനിച്ചത്.

ലോകബാങ്കില്‍നിന്നുള്ള അവാര്‍ഡ് രാജ്യത്തിനും തനിക്കും ലഭിച്ച അപൂര്‍വ ബഹുമതിയായി കണക്കാക്കുന്നുവെന്ന് അമീര്‍ പറഞ്ഞു. പ്രശസ്തമായ രാജ്യാന്തര സംഘടനയില്‍നിന്നുള്ള ബഹുമതി വികസ്വര രാജ്യങ്ങളിലെ വികസനകാര്യങ്ങളില്‍ കുവൈത്ത് നല്‍കുന്ന സേവനം പരിഗണിച്ചുള്ളതാണ് എന്നത് സന്തോഷമുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…