വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ മീറ്റ് സംഘടിപ്പിക്കുന്നു

17 second read

മസ്‌കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ മീറ്റ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 7.30ന് റൂവി ഗോള്‍ഡന്‍ തുലിപ്പില്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടി.പി. ഭാസ്‌കര പൊതുവാളിന് പ്രഥമ മലയാള ഭാഷ ശ്രേഷ്ട പണ്ഡിത പുരസ്‌കാരം സമ്മാനിക്കും. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് വി.ടി. വിനോദിനെ ആദരിക്കും. വിവിധ കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവര്‍ മുഖ്യാതിഥിയായിരിക്കും. സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍, നൗഷാദ് ആലുവ, സംവിധായകന്‍ വി.കെ.പ്രകാശ് എന്നിവര്‍ സംബന്ധിക്കും. സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബേബി സാം സാമുവല്‍, ആനി ലിബു, ഗിരീഷ് ബാബു, മുഹമ്മദ് കായംകുളം എന്നിവര്‍ സംസാരിക്കും.

ടി.പി.ഭാസ്‌കര പൊതുവാള്‍, ഡോ. ജെ. രത്നകുമാര്‍ (പ്രസിഡന്റ്), മുഹമ്മദ് വാണിമേല്‍ (ജനറല്‍ സെക്രട്ടറി), സുനില്‍ കുമാര്‍ (ട്രഷറര്‍), ഉല്ലാസ് ചേരിയന്‍ (ജോയിന്റ് സെക്രട്ടറി), മധുമതി നന്ദകിഷോര്‍ (ജോയിന്റ് സെക്രട്ടറി), ജോസഫ് വലിയവീട്ടില്‍( വൈസ് പ്രസിഡന്റ്), സുധ ഷാ (മീഡിയ കോഡിനേറ്റര്‍) തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…