കല്ലട ബസ് അപകടത്തില്‍ 5 പേര്‍ മരിച്ച കേസ് വിചാരണ ഘട്ടത്തില്‍

17 second read

ആലപ്പുഴ: കല്ലട ഗ്രൂപ്പിന്റെ ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട വാര്‍ത്ത വരുമ്പോള്‍, 5 വര്‍ഷം മുന്‍പു കായംകുളത്തിനും ഹരിപ്പാടിനുമിടയില്‍ രാമപുരത്ത് കല്ലട ഗ്രൂപ്പിന്റെ ബസ് ഉള്‍പ്പെട്ട അപകടത്തില്‍ 5 പേര്‍ മരിച്ച കേസിന്റെ വിചാരണ മാവേലിക്കര കോടതിയില്‍ നടക്കുകയാണ്.അന്നും ബസ് കേടായിരുന്നു. പകരം എത്തിച്ച ബസ് കാറില്‍ ഇടിച്ചായിരുന്നു 2014 ഏപ്രില്‍ 3ന് ഉണ്ടായ അപകടം.

കൊല്ലം-ചെന്നൈ സര്‍വീസ് നടത്തുന്ന ബസാണു കേടായത്. പകരം എറണാകുളത്തുനിന്ന് എത്തിച്ച ബസ് കരുനാഗപ്പള്ളി സ്വദേശികള്‍ മുട്ടത്തേക്കു പോയ കാറുമായി ഇടിക്കുകയായിരുന്നു.അപകടമുണ്ടായ ഉടന്‍ ഡ്രൈവര്‍ ബസ് പൂട്ടി സ്ഥലം വിട്ടെന്നു പൊലീസ് പറയുന്നു. അന്നു റിക്കവറി വാഹനം എത്തിച്ചാണു ബസ് റോഡില്‍നിന്നു വലിച്ചു മാറ്റിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണു പൊലീസ് കേസെടുത്തത്. കായംകുളം സിഐ അന്വേഷിച്ച കേസാണിത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…