‘സുരേഷ് കല്ലട’ ബസിന്റെ പെര്‍മിറ്റ് കേരളം താല്‍ക്കാലികമായി റദ്ദാക്കിയെങ്കിലും, പിഴയടച്ച് തലയൂരാന്‍ സാധ്യതയേറെ

16 second read

കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ‘സുരേഷ് കല്ലട’ ബസിന്റെ പെര്‍മിറ്റ് കേരളം താല്‍ക്കാലികമായി റദ്ദാക്കിയെങ്കിലും, പിഴയടച്ച് തലയൂരാന്‍ സാധ്യതയേറെ. ചട്ടലംഘനം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന സാഹചര്യങ്ങളിലൊക്കെ, അധികം വൈകാതെ മോട്ടര്‍ വാഹന അധികൃതരുടെ സഹായത്തോടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സര്‍വീസ് പുനരാരംഭിക്കുകയാണ് പതിവ്.

നികുതി വെട്ടിച്ച് സര്‍വീസ് നടത്തുന്ന സംസ്ഥാനാന്തര സര്‍വീസുകളും ഏറെയാണ്. കേരള സര്‍ക്കാര്‍ മോട്ടര്‍ വാഹന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബസ് ഉടമകള്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയിരുന്നു.
പിന്നീട് സ്റ്റേ തള്ളിയതോടെ അധിക നികുതി കുടിശിക അടയ്‌ക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് കേരളത്തിലേക്കുള്ള റൂട്ടുകള്‍ ഒഴിവാക്കി ഈ ബസുകള്‍ ഇതര സംസ്ഥാന റൂട്ടുകളില്‍ ഓടുന്നതിനായി മറിച്ചു വില്‍ക്കുന്ന സാഹചര്യമുണ്ടായി.

ഇരുന്നും കിടന്നും യാത്ര ചെയ്യാനാകുന്ന സ്‌ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ക്ക് കേരളമോ, തമിഴ്‌നാടോ, കര്‍ണാടകയോ നിലവില്‍ പെര്‍മിറ്റ് നല്‍കുന്നില്ല. ഇത്തരം ബസുകള്‍ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റജിസ്റ്റര്‍ ചെയ്ത്, ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…