ഇത് ‘കല്ലട’ അല്ല ഇത് ‘കൊല്ലട’.. കല്ലട സുരേഷ് എന്ന കോടീശ്വരനെ കുറിച്ച് തൃശൂരുകാര്‍ക്ക് പറയാനുള്ളത്.!

18 second read

തൃശൂര്‍: നാട്ടുകാര്‍ക്കിടയില്‍ കാര്യമായ ഇടപെടലുകളില്ല. ചുരുങ്ങിയ കാലം കൊണ്ട് സഹോദരങ്ങളുടെ മൊത്തം സ്വത്തിന്റെ പലമടങ്ങ് കൈപ്പിടിയിലൊതുക്കിയ നയതന്ത്രം. ബാറുകളുടെയും ബസ്സ് സര്‍വ്വിസിന്റെയും ഫിനാന്‍സിന്റെയും മറ്റും നടത്തിപ്പിനു വേണ്ടി എന്ത് കടുംകൈയ്ക്കും തയ്യാര്‍. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്നതും പതിവ് ശൈലി. രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും ഭരണക്കാര്‍ക്കും പ്രിയപ്പെട്ടവന്‍ഇതാണ് കല്ലട സുരേഷ് എന്ന കോടീശ്വരനെ കുറിച്ച് തൃശൂരുകാര്‍ക്ക് പറയാനുള്ളത്.

ഇന്ത്യയില്‍ കൂടുതല്‍ വോള്‍വോ ബസ്സ് സ്വന്തമായുള്ള ഈ ഇരിക്കാലക്കുടക്കാരന്‍ പൊലീസിന്റെയും ഭരണക്കാരുടെയുമൊക്കെ ഇഷ്ടക്കാരില്‍ മുമ്പനാണെന്നാണ് പുറത്തുവരുന്ന സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്. സുരേഷ് കല്ലട ദക്ഷിണേന്ത്യയിലെ റോഡിലെ കിരീടം വെക്കാത്ത രാജാവാണ്. കല്ലടയുടെ വോള്‍വോ ബസുകള്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ളത് ലക്ഷക്കണക്കിന് രൂപയുടെ ഫൈനാണ്. അപ്പോഴും ആരും അതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. ഇത് തന്നെയാണ് ബസിലെ യാത്രക്കാരോട് മോശമായി പെരുമാറാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നതും. കഴിഞ്ഞ ദിവസം കല്ലട സുരേഷിന്റെ ബസ്സുകളിലൊന്ന് യാത്രയ്ക്കിടെ കേടായിരുന്നു. തുടര്‍ന്ന് പകരം യാത്രസംവിധാനം ഒരുക്കുന്ന കാര്യത്തില്‍ ജീവനക്കാര്‍ വേണ്ടെത്ര താല്‍പര്യം കാട്ടിയില്ല. ഇത്് ചോദ്യം ചെയ്ത രണ്ട് യുവാക്കളെ മറ്റൊരു ബസ്സില്‍ യാത്രചെയ്യവേ കേടായ ബസ്സിലെ ജീവനക്കാര്‍ പിന്നാലെയെത്തി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബസ്സുടമയുടെ ഭരണ-രാഷ്ട്രീയകൂട്ടുകെട്ടുകളെക്കുറിച്ചും ട്രവല്‍സ് നടത്തിപ്പിലെ വഴി വിട്ട രീതികളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ പുറത്തായത്. കൂറുപുലര്‍ത്തുന്ന ജീവനക്കാര്‍ എത് കുറ്റ കൃത്യത്തില്‍ അകപ്പെട്ടാലും രക്ഷിച്ചെടുക്കുന്നതില്‍ ഏതറ്റം വരെ പോകുന്നതിനും മടിയില്ലാത്ത പ്രകൃതമാണ് സുരേഷിന്റെതെന്നും അതുകൊണ്ട് തന്നെ കൊല്ലാനും ചാവാനും മടിയില്ലാത്ത ഒരു കൂട്ടര്‍ ഇയാളുടെ സ്ഥാപനങ്ങളിലും ബസ്സുകളിലും ജീവനക്കാരായി ഉണ്ടെന്നുമാണ് അറിയുന്നത്. പിതാവ് രാമകൃഷ്ണനാണ് കല്ലട ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത്. പിതാവിനൊപ്പം നിന്ന് ബിനസ്സിന്റെ ബാലപാഠങ്ങള്‍ പഠിച്ച് സുരേഷാണ് ബസ്സ് സര്‍വ്വീസിന് തുടക്കമിട്ടത്. പിന്നീട് സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തുകയാണ് സുരേഷ് ചെയ്തത്. കുടുംബത്തിലെ ഗ്രൂപ്പില്‍ നിന്ന് തെറ്റിമാറി ബിസിനസ്സ് നടത്തിയായിരുന്നു ഈ വളര്‍ച്ച.

സുരേഷിന്റെ മാതാവും മൂന്ന് സഹോദരങ്ങളും അംഗമായ കല്ലട ഗ്രൂപ്പിന് വിരലിലെണ്ണാവുന്ന ബസ്സ് സര്‍വ്വീസ്സുകളെ ഉള്ളു. ഇതേ സമയം സുരേഷ് നേതൃത്വം നല്‍കുന്ന കല്ലട ട്രാവല്‍സ്സിന് സംസ്ഥാനത്തെ പ്രധാന നഗഗങ്ങളില്‍ നിന്നെല്ലാം ബാംഗ്ലൂര്‍, ഹൈദ്രാബാദ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഹോട്ടലുകള്‍, ജ്വലറികള്‍, ബാറുകള്‍, ഫിനാന്‍സ്, ഓയില്‍ മില്‍സ് തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ കല്ലട ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇടക്കാലത്ത് സഹോദരങ്ങളുമായി സുരേഷ് തെറ്റിപ്പിരിഞ്ഞിരുന്നെന്നും ഈ സമയത്ത് പിതാവ് രാമകൃഷ്ണന്‍ മരണപ്പെട്ടെന്നും ഇത് സംബന്ധിച്ച് പത്രങ്ങളില്‍ വന്ന ചരമ പരസ്യത്തില്‍ മൂന്നു സഹോദരങ്ങളുടെ പേര് ഉള്‍പ്പെടുത്തിയിരുന്നും സുരേഷിന്റെ പേര് ഒഴിവാക്കപ്പെട്ടിരുന്നെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

ഇരിങ്ങാലക്കുട-കാട്ടൂര്‍ പാതയില്‍ പുറ്റുംങ്ങല്‍ ക്ഷേത്ര റോഡിലാണ് സുരേഷ് താമസിച്ചുവരുന്നത്. ഇരിങ്ങാലക്കുട ടൗണില്‍ ഏതാണ്ട് 3000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഒരു വീട്ടിലണ് സുരേഷിന്റെ ഓഫീസ്. പ്രവര്‍ത്തിക്കുന്നത്. രാവിലെ ഓഫീസിലെത്തി കാര്യങ്ങള്‍ തിരക്കി മറ്റ് അത്യവശ്യങ്ങളൊന്നുമില്ലങ്കില്‍ വീട്ടിലേയ്ക്ക് മടങ്ങുകയാണ് ഇയാളുടെ പതിവ് രീതി. കേരളത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍ ആണ് കല്ലട ട്രാവല്‍സ്. പെര്‍മിറ്റ് സൗകര്യാര്‍ത്ഥം കൂടുതല്‍ വണ്ടികളും കര്‍ണാടക ഹെഡ് ഓഫീസിനു കീഴില്‍ കര്‍ണാടകയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന.

സുരേഷ് കല്ലട ഗ്രൂപ്പിന്റെതായി സ്‌കാനിയ, വോള്‍വോ, മെഴ്സിഡസ് ബെന്‍സ് മള്‍ട്ടി ആക്‌സില്‍ സെമി സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍ ഉണ്ട്. കൂടാതെ ധാരാളം ഏസി സ്ലീപ്പര്‍ ബസുകളും ഈ അടുത്ത കാലത്ത് ഓടി തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നും ഹൈദരാബാദ്, ബാംഗ്‌ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കുടുംബത്തിന്റെ പേരിലുള്ള കല്ലട ഗ്രൂപ്പിലും സുരേഷ് ഡയറക്ടറാണ്. സഹോദരങ്ങളായ സുനില്‍ കുമാര്‍, സൈലേഷ് കുമാര്‍, സജീവ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരാണ് കല്ലട ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ സുരേഷിനൊപ്പമുള്ള പങ്കാളികള്‍.

സുരേഷ് കല്ലട ബസ്സിനെതിരെ വ്യാപകമായി പരാതികളാണ് ഉയരുന്നതും. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തെ തുടര്‍ന്നാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. ദൂര യാത്രകള്‍ക്ക് പലരും കല്ലട ബസ്സിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബസ് ജീവനക്കാരില്‍ നിന്നും യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കര്‍ശന നടപടിയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം തെരഞ്ഞെടുപ്പ് കാലത്തെ കണ്ണില്‍ പൊടിയടല്‍ മാത്രമാകും. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അദ്ധ്യാപികയായ മായാ മാധവന്‍. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ആയിരുന്നു സംഭവം നടന്നത്.

രാത്രി യാത്രയ്ക്കായി എത്തേണ്ടിയിരുന്ന വണ്ടി എത്താതിരുന്നതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് കുറിപ്പില്‍. ‘മൂത്രമൊഴിക്കാന്‍ ആശ്രയിക്കേണ്ടി വന്നത് കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്. ആര്‍ത്തവാവസ്ഥയില്‍ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ’. മായ പറയുന്നു. രാവിലെ ആറുമണിക്ക് എത്തേണ്ടിയിരുന്ന ബസ് തിരുവനന്തപുരത്ത് എത്തിയത് വൈകിട്ട് 6 മണിക്ക്. കല്ലടയ്ക്ക് എതിരെയുള്ള എന്ത് പോരാട്ടത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മായ പോസ്റ്റ് അവസാനിപ്പിക്കുന്നത്. മായയെ പോലെ നിരവധി പേരാണ് ഇതിനോടകം ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ദീര്‍ഘദൂര യാത്ര വാഹനം കേടാകുമ്പോള്‍ പകരം സംവിധാനം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം ബസ് ഓപ്പറേറ്റര്‍ക്ക് ഉണ്ട്. നിശ്ചിത സമയം കഴിഞ്ഞും ബദല്‍ സംവിധാനം ഉണ്ടാക്കാതിരിക്കുമ്പോള്‍ യാത്രക്കാര്‍ ചോദിക്കുന്നത് സ്വാഭാവികം.

അപ്പോള്‍ ആളെകൂട്ടി നട്ടപ്പാതിരക്ക് യാത്രക്കാരെ മര്‍ദിച്ചു ഇറക്കിവിടുന്നത് ഗുണ്ടായിസമാണ്., പ്രത്യേകിച്ചും പേരും പെരുമയും ഉള്ള ഓപ്പറേറ്റര്‍ ആകുമ്പോള്‍. തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടായത് എന്നതില്‍ സംശയമില്ല. ഇത് ‘കല്ലട’ അല്ല ഇത് ‘കൊല്ലട’ എന്ന് തിരുത്തി വായിക്കേണ്ടിയിരിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഇതോടെ ബസ്സ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകുകയും ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തു. കമ്പനി മാനേജര്‍ ഉള്‍പ്പടെ ജീവനക്കാരായ ജയേഷ് , ജിതിന്‍ എന്നിവരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെയെല്ലാം രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ കല്ലട സുരേഷ് ഒരുക്കുന്നുണ്ടെന്നതാണ് പുറത്തു വരുന്ന സൂച

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…