ഒടുവില്‍ നയം വ്യക്തമാക്കി അമിത്ഷാ: മോഡി മറച്ചു വച്ച് പറഞ്ഞത് തുറന്നടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍: താന്‍ വന്നത് ശബരിമല അയ്യപ്പന് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാന്‍: സുരേന്ദ്രന്‍ വിശ്വാസികളുടെ സ്ഥാനാര്‍ഥി: ബിജെപിയുടെ മുഖ്യപ്രചാരണ വിഷയം ശബരിമല തന്നെ

16 second read

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോഡി പറയാതെ പറഞ്ഞത് തുറന്നടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ശബരിമലയെപ്പറ്റി പരസ്യമായി പറയാന്‍ മോഡി മടിച്ചപ്പോള്‍ അയ്യപ്പന് വേണ്ടി വോട്ടു ചോദിക്കാനാണ് താന്‍ വന്നതെന്ന് അമിത്ഷാ നയം വ്യക്തമാക്കി.
കെ സുരേന്ദ്രന്‍ ബിജെ.പിയുടെയോ എന്‍ഡിഎയുടേയോ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാര്‍ത്ഥിയാണെന്ന് പത്തനംതിട്ടയില്‍ നടന്ന റോഡ് ഷോയ്ക്ക് ശേഷം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അമിത് ഷാ പറഞ്ഞു. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു നിയോഗമാണ്. ശബരിമല അയ്യപ്പന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടികൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയുന്നതല്ല. 5000 അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവര്‍ എന്ത് തെറ്റാണ് ചെയ്തത്. 2000 പേര്‍ക്ക് മാത്രമാണ് ഇത് വരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങള്‍ ഇപ്പോഴും ജയിലറയ്ക്കുള്ളില്‍ കഴിയുകയാണ്. ഇത് പൊറുക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിച്ചിരിക്കും. ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഉതകുന്ന മാര്‍ണ്മങ്ങള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു. വമ്പിച്ച ജനബാഹുല്യമാണ് അമിത്ഷായുടെ റോഡ്്‌ഷോയില്‍ അനുഭവപ്പെട്ടത്. സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.


ഇന്നലെ വൈകിട്ട് 3.30 ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ ബിജെപി ദേശീയ അദ്ധ്യക്ഷനെ പത്തനംതിട്ട എന്‍ഡിഎ നേതാക്കാള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് 4 മണിയോടുകൂടി ജനറല്‍ ആശുപത്രിയുടെ സമീപത്തുനിന്ന് അലങ്കരിച്ച വാഹനത്തിലേക്ക്് കയറി. ഇതോടെ നേരത്തേ കാത്തുനിന്ന സ്ത്രീകളടക്കം പുഷ്പവൃഷ്ടി നടത്തി. കോരിച്ചോരിയുന്ന മഴയായിരുന്നിട്ടും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം അമിത്ഷായെ സ്വീകരിക്കുവാനും റോഡ്‌ഷോയില്‍ പങ്കെടുക്കുവാനും തയ്യാറായത് ബി.ജെപി അണികളില്‍ ആവേശം പടര്‍ത്തി. തുടര്‍ന്ന് സെന്റര്‍ ജംഗ്ഷന്‍ വഴി അബാന്‍ ജംഗ്ഷനിലെത്തിയ അമിത് ഷാ രഥത്തിലിരുന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. റോഡ്‌ഷോയില്‍ അദ്ദേഹത്തോടൊപ്പം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ് ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്‍ഡിഎ പാര്‍ലമെന്‍ര് മണ്ഡലം കണ്‍വീനര്‍ റ്റിആര്‍ അജിത് കുമാര്‍, ചെയര്‍മാന്‍ എ പത്മകുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തെന്നിന്ത്യന്‍ നടന്‍ കൗശിക് ബാബു തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…