അടച്ചുറപ്പുള്ള വീടെന്ന കിച്ചുവിന്റെ സ്വപ്നം യാഥാര്‍ത്യമായി; ഗൃഹപ്രവേഷന ചടങ്ങ് കൃപേഷിന്റെയും ശരത് ലാലിന്റെയും ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍.50 ദിവസത്തിനുള്ളില്‍ അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി പറഞ്ഞ വാക്ക് പാലിച്ച് ഹൈബി ഈഡന്‍ ജന്മദിനത്തില്‍ ഹൈബിയും കുടുംബവും പെരിയയില്‍ ഗൃഹപ്രവേശന ചടങ്ങിനെത്തി

17 second read

സ്‌പെഷ്യല്‍ ബ്യൂറോ

കാസര്‍കോട്:കാസര്‍ഗോഡ് പെരിയയില്‍ ഇരട്ടകൊലപാതകത്തിന്റെ ഇരയായ കൃപേഷ് ലാലിന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നു.
കൃപേഷ് കൊല്ലപ്പെട്ട് 50 ദിവസത്തിനുള്ളിലാണ് ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെടുത്തി കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്.

തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കയി വീടു നിര്‍മ്മിച്ചു നല്‍കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീടുനിര്‍മ്മിച്ചത്.
മൂന്നു കിടപ്പുമുറി, അടുക്കള, സെന്‍ട്രല്‍ ഹാള്‍, ഡൈനിങ് ഹാള്‍ ഉള്‍പ്പെടെ 1100 സ്‌ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെട്ട 30-ാമത്തെ വീടാണിത്. മാര്‍ച്ച് മൂന്നിനാണ് കുറ്റിയടിച്ച് നിര്‍മ്മാണം തുടങ്ങിയത്.
കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, സഹോദരിമാരായ കൃപ, കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് തണലിലൂടെ ഹൈബി ആശ്വാസമെത്തിച്ചത്.എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഹൈബി ഈഡന്‍ ജന്മദിനനാളില്‍ പ്രചരണത്തിരക്കിനടയില്‍ നിന്നു ഭാര്യ അന്ന, മകള്‍ ക്ലാര എന്നിവര്‍ക്കൊപ്പം പാലുകാച്ചല്‍ ചടങ്ങിന് എത്തിയത്.

കിച്ചൂസ് എന്ന പേരാണ് കൃപേഷിന്റെ സുഹൃത്തുക്കള്‍ ഈ വീടിന് നല്‍കിയിരിക്കുന്നത്. കൃപേഷിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ഗൃഹപ്രവേശച്ചടങ്ങുകള്‍. അച്ഛനും, അമ്മയും, സഹോദരിമാരുമടങ്ങുന്ന കുടുംബം കിച്ചൂസിലേയ്ക്ക് വലതുകാല്‍ വച്ചു കയറി. ചടങ്ങില്‍ പങ്കുകൊള്ളാന്‍ ഹൈബി കുടുംബസമേതം എത്തി.
കോണ്‍ഗ്രസ് നേതാക്കളും, പ്രവര്‍ത്തകരുമടങ്ങിയ വന്‍ജനാവലി എല്ലാത്തിനും സാക്ഷിയായി. മകന്റെ സ്വപ്നം സഫലമാകുമ്പോഴും അച്ഛന്റ കണ്ണീര്‍ തോരുന്നില്ല. അമ്മയും സഹോദരിയും പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം. അതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നതെന്ന കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞപ്പോള്‍ ഏല്ലാവരും വിതുമ്പി. കരഞ്ഞുതളര്‍ന്ന കുടുംബാംഗങ്ങളെ ഹൈബി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട എറണാകുളം മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ വെച്ച് നല്‍കുന്ന ‘തണല്‍’ പദ്ധതിയുമായി ഹൈബി മുന്നോട്ട് പോകുമ്പോഴാണ് മനുഷ്യ മനസാക്ഷിയെ പിടിച്ച് കുലുക്കിയ കാസറഗോഡ് ഇരട്ടക്കൊലപാതകം നടന്നത്. കരളലിയിക്കുന്ന കാഴ്ചയാണ് കൃപേഷിന്റെ ഭവനത്തില്‍ കണ്ടത്. ആ സാഹചര്യം മനസ്സിലാക്കിയ ഹൈബി അപ്പോള്‍ തന്നെ ആ കുടുംബത്തിന് ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറായി.
തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പറഞ്ഞ വാക്ക് പാലിക്കാന്‍ ഹൈബി മറന്നില്ല.

.കൃപേഷിന്റേയും ശരത് ലാലിന്റേയും രേഖാ ചിത്രം പിടിച്ചാണ് കാസര്‍ഗോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ചടങ്ങിനെത്തിയത്.
കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രങ്ങളും, പൂമുഖത്തായി ഇരുവരുടേയും കട്ടൗട്ടുകളും സുഹൃത്തുക്കള്‍ സ്ഥാപിച്ചിരുന്നു. അങ്ങനെ കൃപേഷും ശരത് ലാലും നിറയുന്നതായിരുന്നു ചടങ്ങ്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…