ചോരക്കുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയില്‍ കുഴിച്ചിട്ടു; അമ്മ അറസ്റ്റില്‍

16 second read

പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി ചെടിച്ചട്ടിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ അമ്മ അറസ്റ്റില്‍.മാര്‍ച്ച് മൂന്നിന് അമേരിക്കയിലെ കരോള്‍ട്ടണ്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
കുട്ടിയുടെ അമ്മ ജാസ്മിന്‍ ലോപസിനെ (18)പോലീസ് അറസ്റ്റ് ചെയ്തു. തുണി മുഖത്തിട്ട് മരണം ഉറപ്പാക്കിയ ശേഷമാണ് ചെടിച്ചട്ടിയില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. തുടര്‍ന്ന് ചെടിച്ചട്ടി സമീപത്തുള്ള സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു.ഏപ്രില്‍ 16നാണ് ജാസ്മിന്‍ അറസ്റ്റിലാകുന്നത്.

കൂടെ താമസിക്കുന്നവര്‍ പോലും അറിയാതെ സ്വന്തം കിടപ്പുമുറിയിലാണ് ഇവര്‍ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് കരയാന്‍ ശ്രമിക്കുന്നതിനിടെ തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമര്‍ത്തി മരണം ഉറപ്പാക്കി. തുടര്‍ന്ന് കുട്ടിയെ ബാഗിലാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തി. കുട്ടി മരിച്ചുവെന്നു വീണ്ടും ഉറപ്പാക്കിയ ശേഷം ഇരുവരും ചേര്‍ന്ന് വലിയൊരു ചെടിച്ചട്ടി വാങ്ങി അതിനുള്ളില്‍ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടി. തുടര്‍ന്ന് അടുത്തദിവസം പെറി സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ജനിക്കുമ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് ജാസ്മിന്‍ പോലീസിന് ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്.പ്രസവിച്ച ഉടനെ കാമറയില്‍ കുട്ടിയുടെ മുഖം പതിഞ്ഞിരുന്നു. ഇതില്‍ നിന്ന് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി പോലീസിനു മനസിലായി.അറസ്റ്റിനുശേഷം ജാസ്മിനെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി.

                                                                                                                                                                          
Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…