ഈഴവനായ സുരേന്ദ്രന് നല്‍കാത്ത എന്ത് പരിഗണനയാണ് വീണാ ജോര്‍ജ്ജിനുള്ളത്. തിരുവല്ല മനയ്ക്കച്ചിറയില്‍ എസ്എന്‍ഡിപി കണ്‍വന്‍ഷനില്‍ എത്തിയ വീണക്ക് കേള്‍ക്കേണ്ടി വന്നത് ശാഖാ പ്രവര്‍ത്തകരുടെ ശരണം വിളികള്‍.. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നന്നായി വിയര്‍ത്ത് വെള്ളാപ്പള്ളിയും

16 second read

തിരുവല്ല: എസ്എന്‍ഡിപി യൂണിയന്‍ സംഘടിപ്പിക്കുന്ന മനയ്ക്കച്ചിറ ശ്രീനാരായണ കണ്‍വന്‍ഷന്‍ വേദിയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടതു പ്രീണനം. പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തു വന്നതോടെ ശരണം വിളിയേറ്റ് വെളളാപ്പള്ളിയും ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജും വലഞ്ഞു. ഇന്ന് രാവിലെയാണ് കവിയൂര്‍ മനയ്ക്കച്ചിറയ്ക്ക് സമീപം ശ്രീനാരായണ കണ്‍വന്‍ഷന്‍ തുടങ്ങിയത്. 12 മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഉദ്ഘാടകനായ വെള്ളാപ്പളളി എത്താന്‍ വൈകി. 11.30 ന് തന്നെ സ്ഥലത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വേദിയില്‍ കടന്നിരിക്കുകയും പ്രവര്‍ത്തകരോട് വോട്ട് തേടുകയും ചെയ്തു. വെള്ളാപ്പള്ളി 12.30 ആയപ്പോള്‍ എത്തി. കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള പാലത്തിന് സമീപം നിന്ന് വെള്ളാപ്പള്ളിക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിയെ സ്വീകരിക്കാന്‍ സുരേന്ദ്രനും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ചാണ് വേദിയിലേക്ക് വന്നത്. അല്‍പ സമയം ചെലവഴിച്ച ശേഷം സുരേന്ദ്രന്‍ മടങ്ങി. ഇതിന് ശേഷമായിരുന്നു ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വരവ്. ഈ സമയം വേദിയില്‍ ഉദ്ഘാടന സമ്മേളനം നടക്കുകയായിരുന്നു.

ഈഴവ സമുദായത്തില്‍ നിന്നി സിവില്‍ സര്‍വീസ് നേടിയ അനന്തുവിനെ ആദരിക്കുന്ന ചടങ്ങും ഇതിനൊപ്പമുണ്ടായിരുന്നു. വീണ വന്നയുടന്‍ വെള്ളാപ്പള്ളി വലിയ വരവേല്‍പ്പാണ് നല്‍കിയത്. സിവില്‍ സര്‍വീസ റാങ്ക് ഹോള്‍ഡറെ അനുമോദിക്കാനുള്ള അവസരം വെള്ളാപ്പളളി വീണയ്ക്ക് നല്‍കുകയും ചെയ്തു. ഇതോടെ സദസില്‍ നിന്ന് ശരണം വിളി ഉയര്‍ന്നു. വെള്ളാപ്പള്ളിക്ക് എതിരേ മുദ്രാവാക്യവും മുഴങ്ങി. കവിയൂര്‍ പഞ്ചായത്ത് ബിജെപി അംഗം അഖിലിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധം സദസിലുണ്ടായിരുന്ന സ്ത്രീകള്‍ ഏറ്റെടുത്തു. ഈഴവനായ സുരേന്ദ്രനില്ലാത്ത എന്തു മഹത്വമാണ് വീണയ്ക്കുള്ളത് എന്നായിരുന്നു ചോദ്യം. വെളളാപ്പള്ളി വിളറി. ഇതിനിടെ വേദി വിട്ട വീണയ്ക്ക് പിന്നാലെ സദസിലുള്ളവര്‍ ശരണം വിളിയുമായി കൂടി. വെള്ളാപ്പള്ളിക്കെതിരേ കനത്ത പ്രതിഷേധമാണ് അലയടിച്ച്. നമ്മുടെ സ്ഥാനാര്‍ഥി സുരേന്ദ്രനാണെന്നും മറ്റൊരു സമുദായത്തെ താങ്ങേണ്ട ഗതികേടില്ലെന്നും പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പറഞ്ഞതോടെ സംഘാടകരും വലഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…