6:00 am - Thursday April 25, 2019

നാലാം നമ്പറില്‍ കളിക്കാത്ത 4-ാം നമ്പര്‍ താരം..!

Editor

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ‘സര്‍പ്രൈസ്’ ആയി ഇടം പിടിച്ച ആരുമില്ല. ടീമില്‍ ഇടം കണ്ടെത്തിയ 15 താരങ്ങളുടെയും പേരുകള്‍ പലതവണയായി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നതാണ്. എങ്കിലും, ലോകകപ്പ് ടീം പ്രഖ്യാപനത്തോടെ ‘ലോട്ടറി’ അടിച്ച താരമാരെന്നു ചോദിച്ചാല്‍ അതു വിജയ് ശങ്കറാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള ഈ ഓള്‍റൗണ്ടര്‍ വെറും ഒന്‍പതു മല്‍സരങ്ങളുടെ അനുഭവ സമ്പത്തുമായാണ് ലോകകപ്പു കളിക്കാന്‍ ഇംഗ്ലണ്ടിലേക്കു പറക്കുന്നത്. സാങ്കേതികമായി യുവരാജ് സിങ്, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു തുടങ്ങിയ പ്രഗല്‍ഭരെ തള്ളിയാണ് വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത്.

നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയെ തോല്‍വിയുടെ വക്കോളം എത്തിച്ച ആളെന്ന നിലയിലാണ് വിജയ് ശങ്കറിനെ ഭൂരിഭാഗം ആരാധകരും പരിചയപ്പെട്ടത്. തുടക്കം പാളിപ്പോയെങ്കിലും അവിടുന്നങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ അദ്ഭുതപ്പെടുത്തിയ വളര്‍ച്ചയായിരുന്നു ശങ്കറിന്റേത്. പിന്നീട് ഈ വര്‍ഷം ആദ്യമാണ് ഏകദിനത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്. അതും ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍. ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറിയിട്ട് മൂന്നു മാസം പൂര്‍ത്തിയാകാന്‍ മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് ഇരുപത്തിയെട്ടുകാരനായ വിജയ് ശങ്കറിന്റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ വിജയ് ശങ്കര്‍, ഭേദപ്പെട്ട പ്രകടനമാണ് അവിടെ പുറത്തെടുക്കുന്നത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രണ്ടാം തവണയും വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടു

Related posts
Your comment?
Leave a Reply

%d bloggers like this: