തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെവീണ് ശശി തരൂരിനു പരുക്ക്

16 second read

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെവീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പരുക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു.

തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തരൂരിന്റെ തലയില്‍ ഇരുവശത്തുമായി 6 സ്റ്റിച്ചുണ്ട്. തുടര്‍ന്ന് ഇവിടുന്ന് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ന്യൂറോ വിഭാഗത്തില്‍ തുടര്‍ പരിശോധനകള്‍ നടത്തും. ഇന്നു രാവിലെയാണ് തുലാഭാര വഴിപാടിനായി തരൂര്‍ ക്ഷേത്രത്തിലെത്തിയത്.

തരൂരിന്റെ ഇന്നത്തെ എല്ലാ തിരഞ്ഞെടുപ്പു പരിപാടികളും മാറ്റിവച്ചതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി അറിയിച്ചു. മറ്റു തിരഞ്ഞെടുപ്പു പരിപാടികളെല്ലാം നേരത്തെ തയാറാക്കിയതുപോലെ തുടരുന്നതാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…