ബിനു കെ.സാമിനെ മലയാളം ഒമാന്‍ ചാപ്റ്റര്‍ ആദരിച്ചു

17 second read

മസ്‌ക്കത്ത്: ആയിരക്കണക്കിന് അക്ഷരക്കുരുന്നുകളെ ഭാഷാനിറവിലേക്ക് പാട്ടും കളിയും ചിരിയും ചിന്തയുമായ് പരിശീലനത്തിന്റെ ആയിരം വേദി എന്ന നാഴകക്കല്ല് പിന്നിട്ട മലയാളം മിഷന്‍ മുന്‍ രാജ്യാന്തര പരിശീലകന്‍ ബിനു കെ.സാമിനെ മലയാളം ഒമാന്‍ ചാപ്റ്റര്‍ ആദരിച്ചു. പത്തനംതിട്ട ജില്ലയിലെ തേക്കുതോട് എന്ന മലയോരഗ്രാമത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ടും ഇച്ഛാശക്തികൊണ്ടും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കുട്ടികളിലെ സര്‍ഗ്ഗസാധ്യതകളുണര്‍ത്തി വ്യക്തിത്വ വികസനത്തിലൂന്നി നടത്തുന്ന പരിശീലനപരിപാടി ആയിരം വേദി എന്ന നാഴികക്കല്ല് ഒമാനില്‍ പിന്നിട്ടതില്‍ ചാപ്റ്റര്‍ അസെയ്ബയില്‍ പ്രത്യേകയോഗം ചേര്‍ന്ന് ആദരിച്ചു.

പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂള്‍ മലയാളം അധ്യാപകനായ സാം മാഷ് കുട്ടികളുടെ ഭാഷാപഠനം ആയാസരഹിതമാക്കാന്‍ പ്രത്യേക കളിക്കളം രൂപകല്പന ചെയ്തിട്ടുണ്ട്. എന്‍സിഇആര്‍ടി ആര്‍ട്ട് ഇന്റഗ്രേറ്റഡ് ലേണിംഗ് മാസ്റ്റര്‍ ട്രെയിനറാണ് ഇദ്ദേഹം. കുട്ടികള്‍ക്കുവേണ്ടി നാലു ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചിട്ടുള്ള ബിനു കെ.സാം അധ്യാപകശബ്ദം മാസികയില്‍ മലയാളജാലകം, കണ്ണേറ് എന്നീ സ്ഥിരം പങ്തികള്‍ എഴുതുന്നു. ഇപ്പോള്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസേസിയേഷന്‍ മാധ്യമവിഭാഗം സംസ്ഥാന കണ്‍വീനറാണ്.

ഒമാനില്‍ സൂര്‍, ജാലാന്‍ ബുആലി, സോഹാര്‍, അസെയ്ബ, റൂവി എന്നിവിടങ്ങളില്‍ വിവിധ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാമൂഹ്യനന്മ കുട്ടികളിലൂടെ എന്ന ആശയത്തോടെ മലയാളഭാഷ രാജ്യാന്തര പ്രചാരകന്‍ അന്‍വര്‍ ഫുല്ല കോ-ഓഡിനേറ്ററായിട്ടാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.
മലയാളം ഒമാന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അജിത് പനച്ചിയിലിന്റെ അധ്യക്ഷതയില്‍ സമ്മേളനം മലയാളം പാഠശാല ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍ ഉദ്ഘാടനം ചെയ്യുകയും സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് എം.കെ. രവീന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. ജോയിന്റ് സെക്രട്ടറി രതീഷ് പട്ടിയത്ത്, ബിനു കെ.സാം എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…