പൊതു തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സലാല യുഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന്

Editor

സലാല: ആസന്നമായ പൊതു തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സലാല യുഡിഎഫ് സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 13 നു രാത്രി ഒന്‍പത് മണിക്ക് സലാല അഞ്ചാം നമ്പര്‍ ലുബാന്‍ പാലസില്‍ വെച്ച് നടക്കുമെന്ന് സലാല യുഡിഎഫ് ഭാരവാഹികള്‍ അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവുമായ ജോസഫ് വാഴക്കന്‍, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഫൈസല്‍ ബാബുവും മുഖ്യാഥിതി.

ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്‍ പങ്കെടുക്കും. പതിനേഴാം ലോക്‌സഭാ തിരെഞ്ഞെടുപ്പ് വളരെ പ്രധാന്യമുള്ളതാണന്നും ഇന്ത്യയുടെ ജനാധിപത്യവും മത സൗഹാര്‍ദ്ദവും നില നില്‍ക്കുന്നതിനു ഒരു മതേതര സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരണം എന്നതും വളരെ അത്യാവശ്യമാണ്. ഇനിയും ഫാസിസ്റ്റ് ശക്തികളുടെ കൈകളിലേക്ക് ഇന്ത്യയുടെ ഭരണം എത്തപെട്ടാല്‍ ഇനി ഒരു പൊതു തിരെഞ്ഞെടുപ്പിനേ നേരിടേണ്ടി വരില്ല. അതിനു അനുകൂലമായ രീതിയില്‍ ബിജെപി സര്‍ക്കാര്‍ ഭരണഘടന പോലും മാറ്റി എഴുതപ്പെടും എന്നതില്‍ സംശയമില്ലെന്നും യുഡിഎഫ് നേതാക്കളായ മോഹന്‍ദാസ്, റഷീദ് കല്‍പറ്റ, ഡോ.നിസ്താര്‍, അബുഹാജി വയനാട് എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.പ്രവാസികള്‍ക്ക് ഒരു സമാശ്വാസ പദ്ദതിയും കൊണ്ട് വരാത്ത സര്‍ക്കാറിനെ താഴെ ഇറക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി ഓരോ പ്രവാസികളും മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രതിഷേധം തുടര്‍ന്ന് വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കള്‍

ബിനു കെ.സാമിനെ മലയാളം ഒമാന്‍ ചാപ്റ്റര്‍ ആദരിച്ചു

Related posts
Your comment?
Leave a Reply