രാജ്യാന്തര നിയമങ്ങളുടെ പരിപാലനം വന്‍ശക്തികള്‍ ഉറപ്പാക്കണം: അമീര്‍

16 second read

ദോഹ: വന്‍ശക്തിയായിരിക്കുക എന്നത് സവിശേഷ അവകാശമല്ലെന്നും എന്നാല്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യാന്തര നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം വന്‍ശക്തികള്‍ക്കുണ്ടെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. 140ാമത് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ(ഐപിയു) ഉദ്ഘാടനസഭയെ അഭിസംബോധന ചെയ്യവേയാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. ശാക്തിക, സായുധ രാഷ്ട്രീയത്തിലേക്ക് വന്‍ശക്തി രാജ്യങ്ങളുടെ തലവന്‍മാര്‍ വലിച്ചിഴയ്ക്കപ്പെടരുത്. പകരം രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍, പരസ്പരധാരണയിലും ബഹുമാനത്തിലും നയതന്ത്ര ചര്‍ച്ചകളിലൂടെ ഭിന്നതകള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്.
അനീതിയും ആധിപത്യവും നിലനില്‍ക്കുന്നിടത്ത് നീതിക്കായുള്ള പോരാട്ടങ്ങള്‍ സ്ഥിരമായി തുടരും.

സംഘര്‍ഷങ്ങള്‍ ശാശ്വതമായി അവസാനിപ്പിക്കാനുള്ള നയതന്ത്ര പരിഹാരമാണ് അഭികാമ്യം. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശിഥിലമാകാന്‍ പ്രധാനകാരണം രാജ്യാന്തര നിയമങ്ങള്‍ ദുര്‍ബലമാക്കപ്പെടുന്നതാണ്. രാജ്യാന്തര നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനുപകരം ശക്തരുടെ സ്വാധീനശേഷിക്ക് വഴങ്ങുന്ന പ്രവണത ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്. മറ്റുള്ളവര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും മറ്റു രാജ്യങ്ങളുടെ ഭൂമി ബലമായി കൈവശപ്പെടുത്തുകയും ചെയ്യുന്നവരുടെ അതിക്രമങ്ങള്‍ ഇതുമൂലം രാജ്യാന്തരതലത്തില്‍ മൂടിവയ്ക്കപ്പെടുന്നു. സിറിയയ്ക്ക് അവകാശപ്പെട്ട ഗോലാന്‍ കുന്നുകളും പലസ്തീന് അവകാശപ്പെട്ട ജറുസലമും ഇസ്രയേല്‍ എന്ന വന്‍ശക്തി കയ്യടക്കിയതിന് ലഭിച്ച അംഗീകാരം ഇതിനു തെളിവാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസപുരോഗതി, സുരക്ഷ, സമാധാനം, നിയമവാഴ്ച എന്നിവ ഐപിയു 140ാം സമ്മേളനത്തിലെ മുഖ്യചര്‍ച്ചാവിഷയങ്ങളായി തിരഞ്ഞെടുത്തതിനെ അമീര്‍ അഭിനന്ദിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…