1:06 pm - Tuesday July 23, 2019

കണ്ണൂരില്‍ നിന്നുള്ള ആദ്യ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ബഹ്‌റൈനില്‍

Editor

മനാമ: കണ്ണൂരില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ (ബിഎസി) ആഭിമുഖ്യത്തില്‍ വിമാനത്തിനു വരവേല്‍പ് നല്‍കി. ബിഎസി ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ അയ്മാന്‍ സൈനല്‍, ഇന്ത്യന്‍ സ്ഥാനപതി അലോക് കുമാര്‍ സിന്‍ഹ, എയര്‍ഇന്ത്യ എക്‌സ്പ്രസ് കണ്‍ട്രി മാനേജര്‍ സാകേത് സരണ്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂരില്‍ നിന്നു ബഹ്‌റൈനിലേക്കു നേരിട്ടുള്ള ആദ്യ സര്‍വീസാണിത്. ആഴ്ചയില്‍ 2 സര്‍വീസുകളുണ്ടാകും. കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ബഹ്‌റൈനിലേക്കു നേരിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുണ്ട്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലാല്‍സണ്‍ തുടര്‍ചികിത്സ : സംഘടനാ നേതാക്കള്‍ ഡോ: ഗംഗാധരനുമായി കൂടിക്കാഴ്ച

ബഹ്‌റൈന്‍ കേരളീയ സമാജം ഭവന പദ്ധതി: വനിതാ വേദിയുടെ നേതൃത്വത്തില്‍ വീടിന്റെ താക്കോല്‍ ദാനം

Related posts
Your comment?
Leave a Reply

%d bloggers like this: