കുട്ടികളെ പീഡിപ്പിച്ച സംഭവം: ഹൈക്കോടതി കേസെടുത്തു

16 second read

കൊച്ചി: തൊടുപുഴയില്‍ 7 വയസ്സുകാരനെയും സഹോദരനെയും അമ്മയുടെ സുഹൃത്ത് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവം ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കുട്ടികള്‍ക്കെതിരായ ക്രൂരതയും അതിക്രമവും തടയാന്‍ ഫലപ്രദമായ നടപടി വേണമെന്നും നിര്‍ദേശിച്ചു.

കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴു വയസ്സുകാരന്റെ ആരോഗ്യനില വഷളായി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതോടെ ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കാനായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനായിട്ടില്ല. കുട്ടിക്കു സ്വയം ശ്വസിക്കാനും കഴിയുന്നില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…