ചരിത്രത്തിലാദ്യമായി ഷിക്കാഗോ മേയര്‍ പദവിയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത

Editor

ഷിക്കാഗോ: ഷിക്കാഗോ മേയര്‍ റണ്‍ ഓഫ് മത്സരത്തില്‍ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ വനിതാ ലോറി ലൈറ്റ് ഫുട്ടിന് വിജയം. ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ തമ്മിലായിരുന്ന മത്സരം. ടോണി പ്രിക്വിങ്കിളിനെയാണ് ലോറി പരാജയപ്പെടുത്തിയത്. ഏപ്രില്‍ രണ്ടിന് രാത്രിയിലായിരുന്നു ഫല പ്രഖ്യാപനം.

അമേരിക്കന്‍ സിറ്റികളിലെ മൂന്നാമത്തെ വലിയ സിറ്റിയായ ഷിക്കാഗോയിലെ മേയര്‍ തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മേയര്‍ ലോറി ലൈറ്റ് ഫുട്ട് സ്വവര്‍ഗാനുരാഗി കൂടിയാണ്. 2.7 മില്യന്‍ ജനസംഖ്യയുള്ള ഷിക്കാഗോയുടെ 56-ാം മേയറാണ് ലോറി. ഡമോക്രാറ്റിക് സിറ്റി എന്നാണ് ഷിക്കാഗോ അറിയപ്പെടുന്നത്. കഴിഞ്ഞ എട്ടു വര്‍ഷം ഇമ്മാനുവേലായിരുന്നു ഇവിടെ മേയര്‍.

ഫെബ്രുവരിയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പതിനാലു പേരാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. ആര്‍ക്കും പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനായില്ല. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ലോറിയും (90,000), ടോണിയും (83,000) തമ്മില്‍ റണ്‍ ഓഫില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ലോറിക്കായിരുന്നു. വന്‍ ഭൂരിപക്ഷവും ഇവര്‍ക്ക് ലഭിച്ചു.

56 വയസ്സുള്ള ലോറിക്ക് ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസ്പാനിക്ക് എന്നിവരുടെ ഭൂരിപക്ഷം വോട്ടുകള്‍ നേടാനായതാണ് വിജയത്തിന് കാരണമായത്. എല്‍ജിസിടി കമ്മ്യുണിറ്റിയുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു. 72 വയസ്സുള്ള ടോണിക്ക് അധ്യാപക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും കുറവു പോളിങ്ങ് രേഖപ്പെടുത്തിയ (32%) തിരഞ്ഞെടുപ്പായിരുന്നു ഇന്നത്തേത്. ഫെബ്രുവരിയില്‍ 35% പോളിങ്ങ് ഉണ്ടായിരുന്നു. 1.6 മില്യന്‍ റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാരില്‍ 65 ശതമാനത്തിലധികം വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയില്ലെന്നത് മറ്റൊരു പ്രത്യേകതയായിരുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അവിശ്വാസത്തെ അതിജീവിച്ച് തെരേസ മേയ്; ജയം 19 വോട്ടിന്

സെവന്‍ ഇലവന്‍ എന്ന മാന്ത്രിക സംഖ്യയില്‍ ജനിച്ച കുഞ്ഞ് താരമാകുന്നു

Related posts
Your comment?
Leave a Reply