6:03 am - Thursday April 25, 2019

മഹാപ്രളയവേളയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

Editor

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയവേളയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയം കൈകാര്യം ചെയ്യാനുള്ള സംവിധാനമെന്ന നിലയില്‍ അണക്കെട്ടുകള്‍ ഫലപ്രദമായില്ലെന്നു മാത്രമല്ല, പെരുമഴയില്‍ ഡാമുകള്‍ തുറന്നുവിട്ടത് പ്രളയത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 ഓഗസ്റ്റ് 15-17 സമയത്തെ പെരുമഴയാണ് പ്രളയത്തിന്റെ പ്രധാനകാരണം. കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന നിലയ്ക്ക് പ്രളയത്തെക്കുറിച്ച് ഉന്നത കോടതിയിലെ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രസമിതി അന്വേഷിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട അഡ്വ. ജേക്കബ് പി. അലക്‌സ് ആണു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഫൗണ്ടേഷന്‍ ഫോര്‍ നാഷനല്‍ വാല്യൂസ് പ്രസിഡന്റ് കൂടിയായ ‘മെട്രോമാന്‍’ ഡോ. ഇ. ശ്രീധരനാണ് ഹര്‍ജി നല്‍കിയത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Related posts
Your comment?
Leave a Reply

%d bloggers like this: